ഒരു ചെടിയില്‍ നൂറോളം പഴങ്ങള്‍: കാഴ്ചയില്‍ കൗതുകമായി മെഡൂസ പൈനാപ്പിള്‍

രുചിയേക്കാളേറെ കൗതുകമാണ് ഈയിനം വളര്‍ത്താന്‍ ഏവരെയും പ്രേരിപ്പിക്കുന്നത്

By Harithakeralam
2025-12-07

ഒരു ചെടിയില്‍ നൂറോളം പഴങ്ങള്‍ ഒരുമിച്ച് വിളയുന്നു, എല്ലാറ്റിനും നല്ല രുചി. വലിയ പരിചരണമൊന്നുമില്ലാതെ വളര്‍ത്താം... അതാണ് മെഡൂസ പൈനാപ്പിള്‍. തായ്‌ലന്‍ഡ് സ്വദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിലും ഈയിനം നല്ല വിളവ് തരും. എന്നാല്‍ അലങ്കാരച്ചെടിയായി മാത്രമാണ് നമ്മുടെ നാട്ടില്‍ ഇതിനെ വളര്‍ത്തുന്നത്, അതു തന്നെ അപൂര്‍വമാണ്.

രുചിയും കൗതുകവും

രുചിയേക്കാളേറെ കൗതുകമാണ് ഈയിനം വളര്‍ത്താന്‍ ഏവരെയും പ്രേരിപ്പിക്കുന്നത്. പഴങ്ങള്‍ എല്ലാം പഴുക്കുകയും ചെയ്യും. നശിച്ചു പോകുന്നവ വളരെ കുറവാണ്. ഇതിനാല്‍ കര്‍ഷകര്‍ക്കും നല്ല വരുമാനം ലഭിക്കും. സാധാരണ പൈനാപ്പിളിനേക്കാള്‍ വിലയ്ക്കാണ് നിലവില്‍ കര്‍ഷകര്‍ ഇതു വില്‍ക്കുന്നത്. ചെറിയ മധുരവും സുഗന്ധവുമുള്ള ഇവ കഴിക്കാനും ഏറെ നല്ലതാണ്. അലങ്കാര സസ്യങ്ങളുടെ കൂട്ടത്തിലും ഇതിനെപ്പെടുത്തുന്നുണ്ട്്. തൈകള്‍ കൂടുതലായും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനാണ് വാങ്ങുന്നത്. മുറ്റത്തും ടെറസിലുമെല്ലാം ഈയിനം വളര്‍ത്താം. നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ ചെടി പൂത്ത് കായ്കള്‍ പാകമാകും.

ചട്ടിയിലും വളരും

വീടിന്റെ ബാല്‍ക്കണിയിലും ടെറസിലുമെല്ലാം ചട്ടിയില്‍ ഈ ചെടി വളര്‍ത്താം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാന്‍ എന്നുമാത്രം. ചെടി പടര്‍ന്നു വളരുകയില്ല, കുറച്ച് സ്ഥലം മാത്രം മതി. 16 ഇഞ്ച് വലുപ്പത്തിലുള്ള ചട്ടികളിലെങ്കിലും നടണമെന്നു മാത്രം. തായ്‌ലന്‍ഡില്‍ നിന്നുമാണ് നമ്മുടെ നാ്ട്ടിലെത്തിയതെങ്കിലും യഥാര്‍ഥത്തില്‍ തെക്കേ അമേരിക്കന്‍ സ്വദേശിയാണ് ഈയിനം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs