പറമ്പില്‍ മാത്രമല്ല, ഗ്രോബാഗിലും വിളയും പൈനാപ്പിള്‍

കുറച്ചു സ്ഥലമുണ്ടെങ്കിലും എന്തിന് വലിയ ഗ്രോബാഗിലും ചാക്കിലുമെല്ലാം പൈനാപ്പിള്‍ നടാം.

By Harithakeralam
2025-10-22

കേരളത്തിന്റെ പ്രശസ്തി ആഗോള തലത്തില്‍ എത്തിച്ച വിളയാണ് പൈനാപ്പിള്‍.  മൂവാറ്റുപുഴയ്ക്ക് അടുത്ത് വാഴക്കുളം അറിയപ്പെടുന്നതു തന്നെ പൈനാപ്പിള്‍ സിറ്റിയെന്നാണ്. നമ്മുടെ കാലാവസ്ഥയില്‍ പൈനാപ്പിള്‍ നല്ലപോലെ വിളയും, രുചിയും ഗുണനിലവാരവും കൂടും. ധാരാളം സ്ഥലം വേണം പൈനാപ്പിള്‍ കൃഷി ചെയ്യാനെന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍ കുറച്ചു സ്ഥലമുണ്ടെങ്കിലും എന്തിന് വലിയ ഗ്രോബാഗിലും ചാക്കിലുമെല്ലാം പൈനാപ്പിള്‍ നടാം.

പ്രധാന ഇനങ്ങള്‍

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന അഞ്ചിനങ്ങളാണ്  മൗറീഷ്യസ്, ക്യൂ, എം.ഡി2 , അമൃത, ക്യൂന്‍ എന്നിവ. ചൂടു കൂടിയ പകലും തണുപ്പു കാറ്റുമുള്ള ഈ കാലാവസ്ഥയില്‍ നടാന്‍ ഏറെ അനുയോജ്യമായ ഇനങ്ങളാണിവ. രോഗപ്രതിരോധ ശേഷി കൂടിയ ഇവ നല്ല വിളവ് നല്‍കും.

കൃഷിരീതി

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പൈനാപ്പിളിന് ആവശ്യം. വെള്ളം കെട്ടികിടന്നാല്‍ കൃഷി നശിച്ചു പോകും. ഇതിനാല്‍ കുന്നിന്‍ ചരിവുകളാണ് നല്ലത്. കൃത്യമായ അകലത്തില്‍ വാരങ്ങള്‍ തയാറാക്കണം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലം മാത്രമേ കൃഷിക്കായി തെരഞ്ഞെടുക്കാന്‍ പാടുള്ളൂ. ഏപ്രില്‍-മേയ് കാലത്താണ് കൃഷി തുടങ്ങാന്‍ ഉചിതം. അടിവളമായി ഒരു സെന്റ് സ്ഥലത്ത് 100 കിലോഗ്രാം എന്ന തോതില്‍ ചാണകവും കമ്പോസ്റ്റും ചേര്‍ക്കാവുന്നതാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. വിത്തുതൈകളാണ് നടീല്‍വസ്തു. മാതൃചെടിയുടെ ചുവട്ടില്‍ നിന്ന് വളര്‍ന്നുവരുന്ന തൈകളാണ് ഇവ.  ടിഷ്യുകള്‍ച്ചര്‍ തൈകളും നട്ടുവളര്‍ത്തുന്നുണ്ട്. പത്തോ പതിനഞ്ചോ ദിവസം തണലത്ത് വെച്ച് തൈകള്‍ നടാന്‍ പാകമാക്കിയെടുക്കണം. വേര് ആഴത്തില്‍ പിടിച്ചു വളരാനായി പത്ത് സെ.മീ ആഴത്തില്‍ വിത്തു തൈകള്‍ നടണം. ചാണകപ്പൊടിയും കമ്പോസ്റ്റും രണ്ടുമാസത്തില്‍ ഒരിക്കല്‍ നല്‍കാം. വളം നന്നായി ചെയ്താല്‍ നല്ല വിളവ് ലഭിക്കും.

പരിചരണം  

കായ്കളുണ്ടായി തുടങ്ങിയാലും പരിചരണത്തില്‍ മുടക്ക് പാടില്ല. പൈനാപ്പിള്‍ മൂപ്പെത്തുന്നതിന് മുമ്പ് ചാഞ്ഞുപോകുന്നത് തടയാന്‍ ഉണങ്ങിയ ഇലകളിട്ട് മൂടുകയോ അതേ ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ചാഞ്ഞ ഭാഗം നേരെയാക്കി കെട്ടിക്കൊടുക്കുകയോ ചെയ്യാം. വിരിഞ്ഞു വരുന്ന സമയത്ത് കൂമ്പ് മാത്രം നുള്ളിക്കളഞ്ഞാല്‍ വലിപ്പം വര്‍ധിക്കും. ഹോര്‍മോണ്‍ പ്രയോഗം നടത്തുന്ന പൈനാപ്പിളുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിളവ് തരും.

ഗ്രോബാഗിലും വിളയും

സ്ഥല പരിമിതിയുള്ളവര്‍ക്ക് ഗ്രോബാഗിലും വലിയ ചാക്കിലുമൊക്കെ പൈനാപ്പിള്‍ വളര്‍ത്താം. കടയില്‍ നിന്നു വാങ്ങുന്ന പൈനാപ്പിളിന്റെ മുകളിലുള്ള മുകുളം നട്ടാല്‍ മതി. ചാകണപ്പൊടി, കമ്പോസ്റ്റ് എന്നിവ നിറച്ചു വേണം തൈ നടാന്‍. ടെറസിലൊക്കെ നല്ല വെയിലുള്ള സ്ഥലത്ത് പൈനാപ്പിള്‍ ഇത്തരത്തില്‍ വളര്‍ത്താം. ഇടയ്ക്കിടെ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ നല്‍കി നനച്ചു കൊടുക്കണമെന്നു മാത്രം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs