മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും നല്‍കുന്ന ധനസഹായവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട്: മലബാര്‍ മില്‍മയുടെ അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും 2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും നല്‍കുന്ന ധനസഹായവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ലഭിക്കുന്ന ലാഭം ക്ഷീര കര്‍ഷകരിലേക്കു തന്നെ അധികപാല്‍വിലയായും കാലിത്തീറ്റ സബ്‌സിഡിയായും മലബാര്‍ മില്‍മ തിരിച്ചു നല്‍കുകയാണ്.
100 കോടി രൂപയാണ് അധിക പാല്‍വില, കാലിത്തീറ്റ സബ്‌സിഡി, മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്കു നല്‍കിയത്. അതു കൊണ്ടു തന്നെ മില്‍മയെ പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ ക്ഷീര കര്‍ഷകന്റെയും കടമയാണ്. കൂടുതല്‍ പാല്‍ മില്‍മയിലേക്കു നല്‍കുവാന്‍ ക്ഷീര കര്‍ഷകര്‍ തയ്യാറാവണം. 136 കോടി രൂപ ചിലവഴിച്ചാണ് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി മലബാര്‍ മില്‍മ നിര്‍മ്മിച്ചത്. ഇതിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ പാല്‍ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
'ക്ഷീര സുമംഗലി' സമ്മാന വിതരണം, സ്വായന്തനം പദ്ധതി, കര്‍ഷക സഹായ പദ്ധതി എന്നിവയുടെ ആനുകൂല്യ വിതരണം എന്നിവ മന്ത്രി ചിഞ്ചു റാണിയും വെറ്ററിനറി ആശ്രയ മെഡിക്കല്‍ സ്‌റ്റോറിനുള്ള ധനസഹായം, പ്രളയ ഇന്‍ഷ്വറന്‍സ് ക്ലെയിം തുക എന്നിവ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും വിതരണം ചെയ്തു. ക്ഷീര കര്‍ഷകര്‍ക്കുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വിതരണം ബാങ്ക് ജനറല്‍ മാനേജര്‍ പ്രദീപ് പത്മനും ക്ഷീരമിത്ര ഇന്‍ഷ്വറന്‍സ് ക്ലെയിം തുക വിതരണം ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥും നിര്‍വ്വഹിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് മലബാര്‍ മില്‍മയുടെ വാര്‍ഷിക പദ്ധതികള്‍ വിശദീകരിച്ചു. മില്‍മ ഭരണ സമിതി അംഗങ്ങളായ പി. ശ്രീനിവാസന്‍ സ്വാഗതവും പി.പി. നാരായണന്‍ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment