ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യയുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ മോഹന്‍ലാല്‍

ഇന്ത്യയിലെ ഫിനാന്‍സ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യക്കൊപ്പം കൈകോര്‍ത്ത് മഹാനടന്‍ മോഹന്‍ലാല്‍

By Harithakeralam
2023-05-10

കൊച്ചി: ഇന്ത്യയിലെ ഫിനാന്‍സ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യക്കൊപ്പം കൈകോര്‍ത്ത് മഹാനടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ 12 വര്‍ഷമായി രക്ഷിതാക്കളും കുട്ടികളും ലക്ഷ്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ലോകം ആദരിക്കുന്ന ജനകീയനായ മോഹന്‍ലാല്‍ ലക്ഷ്യക്കൊപ്പം യാത്ര ആരംഭിക്കുന്നത്.

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന കോമേഴ്‌സ് പ്രൊഫഷണലുകളുടെ ആവശ്യം അനുദിനം വര്‍ദ്ധിച്ചുവരികയാണ്, വ്യാപാര വാണിജ്യ മുന്നേറ്റത്തിന്‌വേണ്ടി പ്രവര്‍ത്തിക്കാന്‍, കഴിവുള്ള സാമ്പത്തിക വിദഗ്ധരെ പുതുതലമുറയില്‍നിന്നും വാര്‍ത്തെടുക്കേണ്ടത് ഇന്ത്യയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. കോമേഴ്‌സ് പഠന മേഖലയുടെ സാധ്യതകളെ സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ലക്ഷ്യ വഹിച്ച പങ്ക് ചെറുതല്ല, വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ പാസ്സ് ആവുന്നതിലും റാങ്ക് മേടിക്കുന്നതിലും ഉപരി ലക്ഷ്യ പ്രയത്‌നിക്കുന്നത് രാജ്യപുരോഗതിക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിലാണ്.


വരുന്ന മൂന്ന് വര്‍ഷത്തിലേക്കുള്ള ലക്ഷ്യയുടെ പദ്ധതികള്‍ വളരെ വലുതാണ്,  കോമേഴ്‌സ് പഠനത്തിന് വേറിട്ട ഒരു അധ്യായം തുറക്കുകയാണ് ഈ വര്‍ഷം മുതല്‍. ഇന്ത്യയിലെ അഞ്ച് മെട്രോ നഗരങ്ങളിലേക്ക്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ കോമേഴ്‌സ് കോച്ചിങ്  ക്ലാസുകള്‍ വ്യാപിപ്പിക്കും. 

പുതിയ ലോകം കോമേഴ്‌സ് മേഖലക്ക് നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണ്, 'കോമേഴ്‌സ് ഈസ് എവെരിതിങ് ' എന്ന നിലയിലേക്ക് ലോകം മാറുകയാണ്. കോമേഴ്‌സ് മേഖലയുടെ ഉന്നമനത്തിനായുള്ള ഈ ഉദ്യമത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യക്കൊപ്പം ഞാനും യാത്ര ആരംഭിക്കുകയാണെന്ന് മോഹന്‍ലാല്‍ പ്രസ്താവിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യയില്‍ 2023 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍സ് ആരംഭിച്ചിരിക്കുന്നു. സിഎ , എസിസിഎ , സിഎംഎ -യുഎസ്എ , സിഎംഎ -ഇന്ത്യ , സിഎസ് എന്നീ പ്രൊഫഷണല്‍ കോമേഴ്‌സ് കോഴ്‌സുകളില്‍ മികച്ച വിജയമാണ് ലക്ഷ്യയിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്നത്. അതാത് പരീക്ഷകളില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്ക് അകത്തും പുറത്തും മുന്‍നിര കമ്പനികളില്‍ ഉയര്‍ന്ന പദവിയില്‍ ജോലി നേടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന ലക്ഷ്യയിലെ ഓരോ വിദ്യാര്‍ത്ഥിയും രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാണ്.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs