പൂര്‍ണ്ണ ബോധാവസ്ഥയില്‍ ബ്രെയിന്‍ സര്‍ജറി : വിജയകരമായി പൂര്‍ത്തിയാക്കി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരന്റേതാണ് ബോധം പൂര്‍ണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തത്.

By Harithakeralam
2025-06-21

വയനാട്:  അത്യപൂര്‍വ്വമായതും സങ്കീര്‍ണ്ണവുമായ അവേക് ബ്രെയിന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരന്റേതാണ് ബോധം പൂര്‍ണ്ണമായി വീണ്ടെടുത്തുകൊണ്ട്  തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തത്.  ശരീരത്തിന്റെ ചലനവും രോഗിയുടെ ഓര്‍മ്മ ശക്തി ഉള്‍പ്പെടെ മറ്റ് പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിയ്ക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ക്ക് കേടുപാടുകളില്ലാതെ ട്യൂമര്‍ നീക്കം ചെയ്യുക എന്നതാണ് ഈ സര്‍ജറിയെ സങ്കീര്‍ണ്ണമാക്കുന്നത്.

ശസ്ത്രക്രിയ വിജയകരമായി  പൂര്‍ത്തീകരി്ക്കുന്നത് രോഗിയുടെ പൂര്‍ണ്ണ തോതിലുള്ള സഹകരണം അത്യാവശ്യമാണ്. രോഗി ബോധാവസ്ഥയിലായതിനാല്‍, സര്‍ജന് രോഗിയുമായി ആശയവിനിമയം നടത്തുവാനും കൈകാലുകള്‍ ചലിപ്പിയ്ക്കുവാന്‍ ആവശ്യപ്പെടുവാനും ചിത്രങ്ങള്‍ കാണി്ക്കുവാനും സാധിക്കും. ഇത് തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകള്‍ സംഭവിയ്ക്കാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാനും ഡോക്ടര്‍മാരെ സഹായിക്കുന്നു. മുഴകള്‍ തലച്ചോറിന്റെ പ്രധാന ഭാഗങ്ങളില്‍ ചേര്‍ന്നിരിയ്ക്കുന്ന അവസ്ഥകളിലാണ് സാധാരണയായി ഇത്തരം ശസ്ത്രക്രിയാ രീതികള്‍ പിന്തുടരാറുള്ളത്.

അപസ്മാരം (epilespy) പോലുള്ള അസുഖങ്ങള്‍ക്കും സമാനമായ ചികിത്സാരീതികള്‍ ഉപയോഗിക്കാറുണ്ട്. തലയ്ക്കും നട്ടെല്ലിനും ഏല്‍ക്കുന്ന എല്ലാതരം പരിക്കുകള്‍ക്കും, തലച്ചോറിലുണ്ടാകുന്ന മുഴകള്‍ക്കും ആവശ്യമായ വിദഗ്ധ ചികിത്സകള്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്.  ശസ്ത്രക്രിയയ്ക്ക് ന്യൂറോ സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റുമാരായ ഡോ. നവീന്‍ ഹരിദാസ് , ഡോ.ശ്രീരാജ് കെ, അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അരുണ്‍ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മെല്‍വിന്‍ സിറിയക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606976229

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs