കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

പത്തു മാസം (305) നീണ്ടു നില്‍ക്കുന്ന കറവക്കാലത്ത് രണ്ടിനങ്ങള്‍ക്കും 3550 ലിറ്ററിനു മുകളില്‍ പാലുല്‍പാദനമുണ്ട്.

By ഐബിന്‍ കാണ്ടാവനം
2026-01-20

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി എന്നീ സങ്കര ഇനങ്ങളാണ് ഔദ്യോഗിക ബ്രീഡ് റജിസ്റ്ററില്‍ ഉള്‍പ്പെട്ടത്. ഇവയ്ക്കൊപ്പം 14 പക്ഷിമൃഗാദികള്‍ക്കും പുതുതായി ബ്രീഡ് പദവി ലഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ 246 ലൈവ്സ്റ്റോക് - പൗള്‍ട്രീ ബ്രീഡുകളായി. ഇതില്‍ 242 തദ്ദേശീയ ഇനങ്ങളും 4 സിന്തറ്റിക് ഇനങ്ങളും ഉള്‍പ്പെടും.

പത്തു മാസം (305) നീണ്ടു നില്‍ക്കുന്ന കറവക്കാലത്ത് രണ്ടിനങ്ങള്‍ക്കും 3550 ലിറ്ററിനു മുകളില്‍ പാലുല്‍പാദനമുണ്ട്. ഇന്ത്യന്‍ തദ്ദേശീയ ഇനങ്ങളെ അപേക്ഷിച്ച് ഇതു വലിയ നേട്ടമാണ്. കാരണം, നാടന്‍ ഇനങ്ങള്‍ക്ക് 2000 ലിറ്ററില്‍ താഴെയാണ് ഉല്‍പാദനം. പതിറ്റാണ്ടുകളുടെ ഗവേഷണഫലമാണ് രണ്ടു ബ്രീഡുകളും. കരണ്‍ ഫ്രീസിനെ വികസിപ്പിച്ചെടുത്തത് ഹരിയാനയിലെ കര്‍ണാലിലുള്ള നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (NDRI). ഇന്ത്യന്‍ ഇനമായ താര്‍പാര്‍ക്കറിന്റെയും അത്യുല്‍പാദനശേഷിയുള്ള വിദേശ ഇനമായ ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്റെയും സങ്കരമാണ് കരണ്‍ ഫ്രീസ്.

ഉത്തര്‍ പ്രദേശിലെ റായ് ബറേലി ആസ്ഥാനമായുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ICAR-IVRI) ആണ് വൃന്ദാവനിയുടെ പിന്നില്‍. പല ബ്രീഡുകളുടെ സങ്കലനം വൃന്ദാവനിയിലുണ്ട്. അതായത് ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, ബ്രൗണ്‍ സ്വിസ്, ജേഴ്സി ബ്രീഡുകള്‍ക്കൊപ്പം തദ്ദേശിയ ഇനമായ ഹരിയാന കന്നുകാലിയെയും ഉപയോഗിച്ചാണ് വൃന്ദാവനിയെ വികസിപ്പിച്ചത്. രാജ്യത്തെ മാറിവരുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് മികച്ച പാലുല്‍പാദനം കാഴ്ചവയ്ക്കാന്‍ ഈ ബ്രീഡിനാകും.

ചുരുക്കത്തില്‍

1.കരണ്‍ ഫ്രീസ് പശുക്കള്‍ ഒരു കറവക്കാലത്ത് 3550 കിലോ ഉല്‍പാദിപ്പിക്കുന്നു. പ്രതിദിന ശരാശരി 11.6 കിലോ.

2.5,851 കിലോ പാല്‍ ഉല്‍പാദിപ്പിച്ച കരണ്‍ ഫ്രീസ് പശുക്കളുണ്ട്. ഒരു ദിവസത്തെ ഏറ്റവും മികച്ച ഉല്‍പാദനം 46.5 കിലോ.  

3.ഇന്ത്യന്‍ തദ്ദേശീയ ഇനങ്ങളെ അപേക്ഷിച്ച് ഈ ഉല്‍പാദനം വളരെ വലുതാണ്. കാരണം, ഇന്ത്യന്‍ ഇനങ്ങളില്‍ പലതിനും പ്രതിദിനം 3-4 കിലോയാണ് ഉല്‍പാദനം.

തദ്ദേശീയ ഇനങ്ങള്‍- വിദേശ ഇനങ്ങള്‍

ഇന്ത്യയിലെ തദ്ദേശീയ ഇനങ്ങള്‍ സാധാരണ 1000-2000 കിലോ പാലാണ് ഒരു കറവക്കാലത്ത് ഉല്‍പാദിപ്പിക്കുക. വിദേശ ഇനങ്ങള്‍ മികച്ച ഉല്‍പാദനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും താപസമ്മര്‍ദവും അസുഖങ്ങളും മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇന്ത്യന്‍ ഇനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം പാലാണ് കരണ്‍ഫ്രീസ് ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് ഈ ഇനം മികച്ച ഓപ്ഷനാണ്.

 

(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തയാറാക്കിയ ചിത്രമാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്  )

 

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs