ഐ.എല്‍.ഡി. രോഗത്തെക്കുറിച്ചുള്ള പുതിയ അറിവുകളും, വ്യത്യസ്ത ചികിത്സാ രീതികളും ക്ലിനിക്കല്‍ പരിശീലനങ്ങളും പങ്കുവെയ്ക്കുന്ന ഒരു വിപുലമായ വേദിയായിരിക്കും ഈ സമ്മേളനം.
കൊച്ചി: ശ്വാസകോശത്തില്‍ പരുക്കുകളും കട്ടിയുള്ള പാളികള്‍ മൂലവും ഉണ്ടാകുന്ന ഗുരുതര രോഗങ്ങളാണ് ഇന്റര്‍സ്റ്റിഷ്യല്‍ ലങ് ഡിസീസുകള്‍ അഥവാ ഐ.എല്‍.ഡി. ഈ രോഗം ബാധിച്ചവര്‍ക്ക് ശ്വസന പ്രക്രിയ ഏറെ വിഷമകരവും കഠിനവുമാവും. പലരുടെയും രോഗങ്ങള്‍ പക്ഷെ വൈകിയാണ് തിരിച്ചറിയുന്നത് എന്നതു കൊണ്ട് തന്നെ ചികിത്സയും ഫലപ്രദമാകുന്നില്ല. ഈ സാഹചര്യം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ഡ് സമ്മേളനം 2025 കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. മെയ് 24, 25 തീയതികളില്‍ കൊച്ചി വിവാന്ത ബൈ താജ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന സമ്മേളനം, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐ. എല്‍. ഡി. യോഗം കൂടിയാണ്. ഐ.എല്‍.ഡി. രോഗത്തെക്കുറിച്ചുള്ള പുതിയ അറിവുകളും, വ്യത്യസ്ത ചികിത്സാ രീതികളും ക്ലിനിക്കല്‍ പരിശീലനങ്ങളും പങ്കുവെയ്ക്കുന്ന ഒരു വിപുലമായ വേദിയായിരിക്കും ഈ സമ്മേളനം.
കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ. അസ്മിത മേഹ്ത്തയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ റോയല്‍ ബ്രോംപ്ടണ്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് റസ്പിറേറ്ററി ഫിസിഷ്യനും, ഇംപീരിയല്‍ കോളേജ് ലണ്ടനിലെ പ്രൊഫസറുമായ ഡോ അതോല്‍ വെല്‍സ്, ഇറ്റലിയില്‍നിന്നും പ്രഫ. ക്ലൗഡിയ റവാഗ്ലിയ, ശ്രീലങ്കയില്‍ നിന്നും ഡോ. അമില രത്‌നപാല, ഇന്ത്യയിലെ ഐ.എല്‍.ഡി. വിദഗ്ധാരായ. ഡോ ദീപക് തല്‍വാര്‍, ഡോ. സുജിത് രാജന്‍ എന്നിവരടക്കം നൂറിലധികം വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും.
ശ്വാസകോശ വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍, പാത്തോളജിസ്റ്റുകള്‍, റ്യൂമറ്റോളജിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന വേദി കൂടിയായി ഈ സമ്മേളനം മാറും. അത് വഴി വലിയ ചികിത്സാ മുന്നേറ്റമാവും ഈ മേഖലയില്‍ ഉണ്ടാവുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment