വെണ്ടയില്‍ മഞ്ഞളിപ്പ്; നിയന്ത്രിക്കാന്‍ ഈ മാര്‍ഗങ്ങള്‍

വെണ്ട കൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇലകളിലെ മഞ്ഞളിപ്പ്. ഈ രോഗം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍

By Harithakeralam
2025-08-11

മഴക്കാലത്ത് നല്ല രീതിയില്‍ വളരുന്ന പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ വെണ്ട ഉപയോഗിക്കുന്നു. രണ്ടോ മൂന്നോ വെണ്ടയില്ലാത്ത അടുക്കളത്തോട്ടങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വെണ്ട കൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇലകളിലെ മഞ്ഞളിപ്പ്. ഈ രോഗം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

വൈറസ് ബാധ

വെണ്ടയില്‍ ഇലകള്‍ മഞ്ഞളിക്കുന്നതിനു കാരണം വൈറസ് രോഗമായ മൊസൈക്കാണ്. പുതുതായി വരുന്ന ഇലകള്‍ ചുരുങ്ങുക, പൂക്കളുടെ എണ്ണം കുറയുക, കായ്കള്‍ വലിപ്പം കുറയുക, എന്നിവയാണ് രോഗലക്ഷണങ്ങള്‍. പെട്ടെന്നു പകരുന്ന രോഗം മറ്റു ചെടികളെയും നശിപ്പിക്കും. അവസാനം കൃഷി മടുക്കുന്ന അവസ്ഥയിലേക്ക് വൈറസ് ബാധ നമ്മെ എത്തിക്കും.

പ്രതിവിധികള്‍

രോഗം ബാധിച്ച ചെടിയിലെ വിത്തുകള്‍ ശേഖരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. ചെടി തീയിട്ട് നശിപ്പിക്കുക, തുടര്‍ച്ചയായി ഒരു സ്ഥലത്ത് കൃഷി ചെയ്യാതിരിക്കുക എന്നിവയും രോഗം ഒഴിവാക്കാന്‍ നല്ലതാണ്. ബോഗന്‍വില്ല, വെളുത്തുള്ളി എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തളിക്കുന്നതു രോഗം പരത്തുന്ന വെള്ളീച്ചകളെ അകറ്റും. വെള്ളിച്ചകളെ അകറ്റാന്‍ മഞ്ഞക്കെണി ഫലപ്രദമാണ്. പശയുള്ള മഞ്ഞ ബോഡ് പച്ചക്കറിത്തോട്ടത്തില്‍ വെയ്ക്കുന്നതിലൂടെ വെള്ളീച്ചകള്‍ ഈ ബോഡില്‍ പറ്റി പിടിച്ച് നശിക്കും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs