ഇലകള്‍ മഞ്ഞളിച്ചതു കാരണം ചെടിക്ക് തീരെ ആരോഗ്യമില്ലാതാകുന്നു. വടക്കന്‍ കേരളത്തിലാണ് ഈ പ്രശ്നം രൂക്ഷമായിട്ടുള്ളത്.
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. ചൂട് കൂടുന്നതോ മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ് വലിയ പ്രശ്നം സൃഷ്ടിക്കുകയാണ്. ഇലകള്‍ മഞ്ഞളിച്ചതു കാരണം ചെടിക്ക് തീരെ ആരോഗ്യമില്ലാതാകുന്നു. വടക്കന്‍ കേരളത്തിലാണ് ഈ പ്രശ്നം രൂക്ഷമായിട്ടുള്ളത്. മംഗ്നീഷ്യമെന്ന മൂലകത്തിന്റെ കുറവാണിതിനു കാരണം. കേരളത്തിലെ മണ്ണില്‍ മംഗ്നീഷ്യത്തിന്റെ കുറവ് വലിയ തോതിലുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടു വെള്ളപ്പൊക്കങ്ങളും കാലാവസ്ഥയിലുണ്ടായ മാറ്റവുമെല്ലാം ഇതിനു കാരണമാണ്. മംഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
മഗ്നീഷ്യം, സള്‍ഫര്‍, ഓക്സിജന്‍ എന്നീ മൂലകങ്ങളുടെ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപം പ്രാപിക്കുന്ന ഒരു സംയുക്തമാണ് മഗ്നീഷ്യം സള്‍ഫേറ്റ്. ജൈവരീതിയില്‍ ഇത് മണ്ണിലേക്ക് എത്തിക്കുക സാധ്യമല്ല. മംഗ്നീഷ്യം സള്‍ഫേറ്റ് എന്ന രാസവളം ചേര്‍ക്കുക മാത്രമാണ് പോംവഴി. നേരിട്ടും വെള്ളത്തില്‍ കലക്കിയുമിത് ചെടികള്‍ക്ക് നല്‍കാം. ഒരോ വിളയ്ക്കും നല്‍കേണ്ട രീതിയും അളവും വ്യത്യസ്തമാണ്.
1. ഒരേക്കര്‍ സ്ഥലത്തേക്ക് 32 കിലോ എന്നതാണ് വിദഗ്ധര്‍ അംഗീകരിച്ച കണക്ക്. ഇത് മണ്ണൊരുക്കുമ്പോള്‍ ചേര്‍ത്ത് കൊടുക്കാം.
2. ഒരു തെങ്ങിന് വര്‍ഷം അര കിലോ തടത്തിലിട്ടു കൊടുക്കാം. ഇത് ഒരു കിലോവരെയായാലും പ്രശ്നമില്ല.
3. പച്ചക്കറികള്‍ക്ക് ഒരു സെന്റിലേക്ക് 320 ഗ്രാം എന്നതാണ് കണക്ക്.
4. ഗ്രോബാഗിലാണെങ്കില്‍ മണ്ണൊരുക്കുന്ന സമയത്ത് ഒരു ബാഗില്‍ 15 ഗ്രാമെന്ന തരത്തില്‍ ചേര്‍ക്കാം.
5.വെള്ളത്തില്‍ കലക്കിയും പച്ചക്കറികള്‍ക്ക് നല്‍കാം. ഒരു ലിറ്റര്‍ വെളളത്തില്‍ 5 മുതല്‍ 10 ഗ്രാം വരെ ലയിപ്പിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കാം. പത്ത് ദിവസത്തിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ നല്ല വിളവ് ലഭിക്കും.
മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന്…
മഴ ശക്തമാണിപ്പോള്‍ കേരളത്തില്‍. പേമാരി ഒന്നു ശമിച്ചാല്‍ കൃഷി വീണ്ടും സജീവമാക്കാം. ഈ സമയത്ത് ഉപകാരമാകുന്ന ചില നാട്ടറിവുകളാണിന്നു പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി. വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…
വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…
നല്ല പരിചരണം നല്കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…
ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…
ഇടയ്ക്കൊന്നു മഴ പെയ്തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…
© All rights reserved | Powered by Otwo Designs
Leave a comment