മറ്റൊരുകാലത്തുമില്ലാത്ത പോലെ കീടങ്ങളും രോഗങ്ങളും പച്ചമുളകിനെയിപ്പോള്‍ ആക്രമിക്കുന്നതായി കര്‍ഷകര്‍
പച്ചക്കറികള്‍ നല്ല പോലെ കായ്ക്കാന്‍ അനുയോജ്യമായ കാലാവസ്ഥയാണിപ്പോള്‍. പച്ചമുളകിന് പ്രത്യേകിച്ച് ഇടയ്ക്ക് മഴയും നല്ല വെയിലുമുള്ള ഈ കാലാവസ്ഥ ഏറെ അനുയോജ്യമാണ്. എന്നാല്‍ മറ്റൊരുകാലത്തുമില്ലാത്ത പോലെ കീടങ്ങളും രോഗങ്ങളും പച്ചമുളകിനെയിപ്പോള്‍ ആക്രമിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥ പ്രശ്‌നം കാരണം വിളവും കുറവാണ്. ഇതില്‍ നിന്നും കര്‍ഷകന് കുറച്ചൊരു ആശ്വാസം നല്‍കുന്ന ജൈവലായനികള്‍ തയാറാക്കുന്ന വിധം നോക്കാം. മോര്‍, ശര്‍ക്കര, കുമ്മായം എന്നിവ ഉപയോഗിച്ചാണിവ തയാറാക്കുന്നത്.
പച്ചക്കറി ചെടികള്‍ പെട്ടെന്ന് പൂവിടാനും അവ ആരോഗ്യത്തോടെ വളര്‍ന്നു കായ്കളായി മാറാനും സഹായിക്കുന്ന വസ്തുക്കളാണ് മോരും ശര്‍ക്കര ലായനിയും. ഇവ ഉപയോഗിച്ചു തയാറാക്കുന്ന ലായനി പച്ചമുളകിന് ഏറെ ഗുണം ചെയ്യും. നല്ല വളര്‍ച്ച നല്‍കുന്നതിനൊപ്പം കീടങ്ങളെ തുരത്താനുമിതു ഒരേ സമയം സഹായിക്കും. നന്നായി പുളിച്ച മോരും ശര്‍ക്കര ലായനിയും തുല്യ അളവിലെടുത്ത് കലക്കുക. ഇവ തമ്മില്‍ നന്നായി കലക്കി യോജിപ്പിച്ച ശേഷം മൂന്നു ദിവസം അടച്ചുവയ്ക്കുക. പിന്നീട് തുറന്ന് അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്യുക. ആഴ്ചയില്‍ രണ്ടു ദിവസം ചെയ്താല്‍ നല്ല ഫലം കിട്ടും. രാവിലെയും വൈകിട്ടുമാണ് ഈ ലായനി സ്പ്രേ ചെയ്യാന്‍ ഉചിതം. ഇലകളുടെ അടിഭാഗത്തും ലഭിക്കത്തക്ക വിധം വേണം ചെയ്യാന്‍. ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.
പച്ചമുളക് കൃഷിയില്‍ ഏറെ ആവശ്യമുള്ള സാധനമാണ് കുമ്മായം. കൃഷിക്കായി നിലമൊരുക്കുമ്പോള്‍ കുമ്മായം ചേര്‍ക്കേണ്ടതു നിര്‍ബന്ധമാണ്. അതു പോലെ കീടങ്ങളെ തുരത്താനും കുമ്മായം ഉപയോഗിക്കാം. ഒരു സ്പൂണ്‍ കുമ്മായം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഇലകളില്‍ തളിക്കാം. കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നതിന് മുമ്പേ ഈ പ്രയോഗം തുടങ്ങാം. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ പ്രയോഗിച്ചാല്‍ കീടങ്ങള്‍ ഇലകളെ ആക്രമിക്കാന്‍ മടിക്കും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment