മുകളിലേക്ക് കുലയ്ക്കുന്ന വാഴ അഥവാ പിങ്ക് ബനാന

പൂന്തോട്ടത്തില്‍ അലങ്കാരത്തിനായി വളര്‍ത്തുന്ന ഈയിനം ഭക്ഷിക്കാനായി ഉപയോഗിക്കാറില്ല.

By Harithakeralam
2025-09-09

മുകളിലേക്ക് കുലയ്ക്കുന്ന വാഴക്കുല... കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാമല്ലേ...? കണ്ടാലും അതു പോലെ തന്നെയാണ്. നല്ല പിങ്ക് നിറത്തില്‍ ചെറിയൊരു വാഴക്കുല. പ്ലാസ്റ്റിക്ക് കൊണ്ട് അലങ്കാര വസ്തുവായി തയാറാക്കിയതാണെന്നും തോന്നാം. എന്നാല്‍ ഇതാണ് പിങ്ക് ബനാന അഥവാ മുസ വെലുട്ടിന. പൂന്തോട്ടത്തില്‍ അലങ്കാരത്തിനായി വളര്‍ത്തുന്ന ഈയിനം ഭക്ഷിക്കാനായി ഉപയോഗിക്കാറില്ല.

ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കാണപ്പെടാറ്. ഇന്ത്യയില്‍ അസം പോലുള്ള കിഴക്കന്‍ മേഖലകളിലാണ് ഇവയുള്ളത്. സാധാരണ വാഴയെപ്പോലെ തന്നെയാണ് കാണാന്‍. എന്നാല്‍ ഇലകള്‍ക്ക് വീതി കുറവാണ്. പിങ്ക് നിറത്തിലുള്ള  കുത്തനെയുള്ള പൂങ്കുലത്തണ്ടിലാണ് ഇവ വളരുന്നത്. നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പൂത്ത് കുലയ്ക്കും. നല്ല കട്ടിയുള്ള വിത്ത് ഉള്ളിലുള്ളതിനാല്‍ ഭക്ഷ്യയോഗ്യമല്ല.

അലങ്കാര സസ്യമായിട്ടാണ് ഇതു വളര്‍ത്തുക. രണ്ടോ മൂന്നോ പിങ്ക് ബനാനകള്‍ പൂന്തോട്ടത്തിലുണ്ടെങ്കില്‍ ലുക്ക് തന്നെ മാറും. വിത്താണ് നടാന്‍ ഉപയോഗിക്കുക. ആദ്യം വിത്തുകള്‍ ചെറുചൂടുള്ള വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിവയ്ക്കണം. അതിനു ശേഷം കുഴിയെടുത്ത് ചപ്പുചവറും കമ്പോസ്റ്റുമിട്ട് വിത്ത് നടാം. നല്ല വെയിലുള്ള സ്ഥലത്ത് വേണം നടാന്‍. ഇവ ചെറിയ കന്നു പിടിച്ച് ഒരു പാടായി വളരും.  

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs