മുരടിപ്പ്, പൂ കൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഈ കാലാവസ്ഥയില്‍ മുളകിനുണ്ടാകും. ഇവ മാറ്റാന്‍ ചുരുങ്ങിയ ചെലവില്‍ കീടനാശിനി വീട്ടില്‍ തന്നെയുണ്ടാക്കാം.
മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്നമല്ലാതെ പച്ചമുളക് വളരും. കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഈ കാലാവസ്ഥയില്‍ മുളകിനുണ്ടാകും. ഇവ മാറ്റാന്‍ ചുരുങ്ങിയ ചെലവില്‍ കീടനാശിനി വീട്ടില്‍ തന്നെയുണ്ടാക്കാം. കീടനാശിനിയായും വളമായും ഒരേ സമയമിതു പ്രവര്‍ത്തിക്കും.
ചാരവും ഉപ്പും
പച്ചമുളകിന് ഏറ്റവു അനുയോജ്യമായ വളമാണ് ചാരം. വിറകോ കരിയിലകളോ കത്തിച്ചുണ്ടാക്കുന്ന ചാരം ഒരേ സമയം കീടനാശിനിയായും വളമായും പ്രവര്‍ത്തിക്കും. ഇതിനൊപ്പം എപ്സം സാള്ട്ടു കൂടി ചേരുമ്പോള്‍ ശക്തി കൂടും. ഒരു പിടി ചാരവും ഒരു സ്പൂണ്‍ എപ്സം സാള്‍ട്ടും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. എന്നിട്ട് നന്നായി ഇളക്കുക. അരിച്ചെടുത്ത ശേഷം നേര്‍പ്പിച്ച് ചെടികളില്‍ പ്രയോഗിക്കാം. മുരടിപ്പും പൂകൊഴിച്ചിലുമുണ്ടെങ്കില് ആഴ്ചയിലൊരിക്കല്‍ സ്േ്രപ ചെയ്യുക, തടത്തിലൊഴിച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ മാസത്തില്‍ രണ്ടു തവണ പ്രയോഗിച്ചാല്‍ മതി.
ചാരവും തേയിലയും
ഒരു ടീസ്പൂണ്‍ തേയില വെള്ളത്തിലിട്ട് നല്ല പോലെ ഇളക്കി ഒരുദിവസമെടുത്ത് വയ്ക്കുക. പിറ്റേദിവസമെടുത്ത് ഇതിലേക്ക് രണ്ടു ടീസ്പൂണ്‍ ചാരം കൂടിയിട്ട് നന്നായി ഇളക്കി നേര്‍പ്പിച്ച് നാലിരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കാം. ഇലകളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നല്ല മഴയുള്ള സമയത്ത് ഒഴിച്ചു കൊടുക്കരുത്. അതിരാവിലെയോ വൈകിട്ടോ വേണം പ്രയോഗിക്കാന്‍. തടത്തിലൊഴിച്ചു കൊടുത്താല്‍ അല്‍പ്പം മണ്ണ് വിതറുന്നത് നല്ലതാണ്.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില് ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment