ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്.
കുറച്ചു ദിവസമായി നല്ല മഴ തുടരുകയാണ്. പച്ചക്കറിത്തോട്ടങ്ങള്‍ മിക്കതും വെള്ളക്കെട്ടിലാണ്. ഇതിനാല്‍ ഫംഗസ് ബാധ വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന് ചെടികള്‍ നശിച്ചു പോയെന്നു പരാതി പറയുന്നവര്‍ ഏറെയാണ്. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്. പച്ചക്കറികള്‍ ക്രമേണ വിളവ് കുറഞ്ഞു നശിച്ചു പോകാനിതു കാരണമാകും. തുരുമ്പ്, ബ്ലൈറ്റ്, ഇലപ്പുള്ളി എന്നിവയുള്‍പ്പെടെ സസ്യങ്ങളെ ബാധിക്കുന്ന നിരവധി ഫംഗസ് രോഗകാരികളുണ്ട്. ഫംഗസുകള്‍ വന്നതിനു ശേഷം പ്രതിവിധികള്‍ നോക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഇതിനുള്ള പ്രതിവിധികള്‍ നോക്കാം.
നമ്മുടെ തോട്ടം, പച്ചക്കറികളായാലും പൂന്തോട്ടമായാലും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താഴെ വീണ ഇലകള്‍, ചെടികളുടെ അവശിഷ്ടങ്ങള്‍, കളകള്‍ എന്നിവ സ്ഥിരമായി നീക്കം ചെയ്യുക. മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ കള ശല്യം രൂക്ഷമായിരിക്കും. ഇടയ്ക്കിടെ ഇവയെ പറിച്ച നശിപ്പിക്കുക. പരിപാലന ഉപകരണങ്ങള്‍ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കുക. ചെടികളുടെ ചുവട് ഭാഗമെപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ശാഖകള്‍ മുറിച്ചു കൊടുക്കുക.
മഴക്കാലത്ത് പച്ചക്കറി തൈകള്‍ നടുമ്പോള്‍ ആവശ്യമായ ഇടയകലം നല്‍കുക. പ്രത്യേകിച്ച് തക്കാളി, വഴുതന, പച്ചമുളക്, വെണ്ട പോലുള്ള ഇനങ്ങള്‍. മതിയായ അകലം നല്‍കി ശരിയായ വായു സഞ്ചാരം ഉറപ്പാക്കിയാല്‍ ഫംഗസ് ബാധ കുറയും.
ഫംഗസ് ബാധയെ ചെറുക്കുന്ന വിത്തുകള്‍ നീണ്ട ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചിട്ടുണ്ട്. തക്കാളി, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളില്‍ ഇത്തരം വിത്തുകളുണ്ട്. ഇവ അംഗീകൃത നഴ്‌സറികളില്‍ നിന്നും വാങ്ങി നടുക.
ഇനി ഫംഗസ് വന്നാല്‍ പേടിക്കേണ്ട, ജൈവ കീടനാശിനികള്‍ ഉപയോഗിച്ചു തന്നെ ഇതിനെ തുരത്താം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാതെ തന്നെ ഫംഗസിനെ തുരത്താനിതു സഹായിക്കും. വേപ്പെണ്ണ, വെളുത്തുള്ളി, അടിസ്ഥാനമാക്കിയുള്ള കീടനാശിനികള്‍ ഫംഗസിനെതിരേ ഗുണം ചെയ്യും.
മഴക്കാലത്ത് തടം ഉയര്‍ത്തി വേണം പച്ചക്കറികള്‍ നടാന്‍. പപ്പായ പോലുള്ള ഫല വൃക്ഷങ്ങളുടെ തടം ഉയര്‍ത്തുത. ഈര്‍പ്പവും അമിതമായാല്‍ ഫംഗസ് തഴച്ചു വളരും. തടത്തില്‍ വെള്ളം കെട്ടികിടന്നാല്‍ ഫംഗസ് ബാധ ഉറപ്പാണ്.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment