കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍
കുട്ടികള്‍ പഠിക്കുന്നതെല്ലാം മറന്നു പോകുന്നുവെന്നു പറയുന്നുണ്ടോ...? മറവി ചിലപ്പോള്‍ കൗമാരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. തലച്ചോര്‍ വേണ്ട രീതിയില്‍ വികാസം പ്രാപിക്കുന്ന ഈ സമയത്ത് നല്ല ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊടുക്കേണ്ടതുണ്ട്. കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍.
1. തൈര്
കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണമാണ് തൈര്. പ്രോട്ടീനും പ്രോബയോട്ടിക്‌സും അടങ്ങിയ തൈര് സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
2. ഓറഞ്ച്
ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് കഴിക്കുന്നത് ശ്രദ്ധയും ഓര്‍മ്മശക്തിയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
3. മഞ്ഞള്‍
മഞ്ഞളിലെ സജീവ സംയുക്തമായ കുര്‍ക്കുമിന്‍ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മഞ്ഞള്‍ വെള്ളത്തിലോ ചൂടുള്ള പാലിലോ ചേര്‍ത്തു കുടിക്കാം.
4. ചീര
ചീരയിലും മറ്റ് ഇലക്കറികളിലും വിറ്റാമിന്‍ കെ, ഫോളേറ്റ്, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
5. മുട്ട
മുട്ടയില്‍ കോളിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയിലെ ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment