കനത്ത മഴയത്തും പച്ചക്കറിച്ചെടി നന്നായി കായ്ക്കാന്‍

കനത്ത മഴ കൃഷിയിടത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഓണ വിപണി മുന്നില്‍ കണ്ട് കൃഷി ചെയ്യുന്നവരുമെല്ലാം പ്രശ്‌നത്തിലാണ്

By Harithakeralam
2025-07-24

കുറച്ചു ദിവസം കൂടി മഴ കേരളത്തില്‍ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വെണ്ട, വഴുതന, പച്ചമുളക് പോലുളള പച്ചക്കറികള്‍ വളര്‍ത്തുന്നവരെല്ലാം ആശങ്കയിലാണ്. കനത്ത മഴ കൃഷിയിടത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഓണ വിപണി മുന്നില്‍ കണ്ട് കൃഷി ചെയ്യുന്നവരുമെല്ലാം പ്രശ്‌നത്തിലായിരിക്കുന്നു. ഈ സമയത്ത് അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങളിതാ.

1.   പയര്‍, വെണ്ട, മുളക്, പാവല്‍, വഴുതന, പച്ചമുളക് എന്നിവയാണ്  മഴക്കാലത്ത് കൃഷി ചെയ്യാന്‍ പറ്റിയ പച്ചക്കറികള്‍.  

2. ചാണകപ്പൊടി, എല്ലുപൊടി പോലുള്ള ജൈവ വളങ്ങള്‍ അടിവളമായി നല്‍കിയ ശേഷം വേണം കൃഷി തുടങ്ങാന്‍.

3. ഈ സമയത്ത് മണ്ണില്‍ അമ്ലത പ്രശ്‌നമുണ്ടാകും. കുമ്മായം നിര്‍ബന്ധമായും പ്രയോഗിക്കണം.

4.  വെള്ളം കെട്ടി നില്‍ക്കാതെ നീര്‍വാഴ്ചയുള്ള സ്ഥലത്ത് മാത്രമേ കൃഷി ചെയ്യാവൂ.

5. വെള്ളീച്ചയുടെ പ്രശ്‌നം ഇക്കാലത്തുണ്ടാകും. വെളുത്തുള്ളി നീര് വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ മതി.

6.  മണ്ണ് ഒലിച്ചു പോകാതിരിക്കാന്‍ മണ്ണിന്റെ കൂനയുടെ മുകളില്‍ കരിയിലകള്‍ നിറച്ചാല്‍ മതിയാകും.

7.  ആര്യവേപ്പിലയുടെ  നീര് തളിക്കുന്നത് കീടങ്ങളെ തുരത്തും.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs