എന്തു ഭക്ഷണം കഴിക്കുന്ന എന്നതിനേക്കാള്‍ പ്രധാനം എപ്പോള്‍ കഴിക്കുന്നുവെന്നതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഉത്തമം. എന്നാല്‍ ജോലിത്തിരക്കു കാരണം കിട്ടുന്ന സമയത്ത് വാരിവലിച്ചു കഴിക്കുന്ന പ്രവണതയാണിപ്പോള്‍ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍. ജീവിത ശൈലി രോഗങ്ങളുടെ പ്രധാന കാരണമിതാണ്. ഭക്ഷണം കഴിക്കാന്‍ കൃത്യമായ ടൈം ടേബിള്‍ തയാറാക്കേണ്ടത് അത്യാവശ്യമാണ്.
പ്രഭാത ഭക്ഷണം
രാവിലെ ഏഴുമണിക്കും എട്ടുമണിക്കുമിടയില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പത്തു മണി കഴിഞ്ഞു പ്രാതല്‍ കഴിക്കരുത്. രാവിലെ എഴുന്നേറ്റ് അരമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണം.
ഉച്ച ഭക്ഷണം
ഉച്ചയ്ക്ക് ഊണു കഴിക്കുന്നതാണ് മലയാളിയുടെ ശീലം. 12.30 മുതല്‍ രണ്ടു മണിവരെയാണ് ഉച്ച ഭക്ഷണം കഴിക്കേണ്ട സമയം. രണ്ടു മണിക്ക് ശേഷം ഊണു കഴിക്കുന്നത് ദഹനത്തെ ബാധിക്കും. പ്രഭാത ഭക്ഷണവും ഉച്ചയൂണും തമ്മില്‍ നാലു മണിക്കര്‍ ഇടവേള വേണം.
അത്താഴം
രാത്രി ഒമ്പത് മണിക്ക് മുമ്പ് അത്താഴം കഴിക്കണം. രാത്രി 10 മണിക്ക് ശേഷം ഒരു കാരണവശാലും അത്താഴം പാടില്ല. രാത്രി കിടക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം.
ചുണ്ട് കറുത്ത് വരുന്നതു പലരും നേരിടുന്ന പ്രശ്‌നമാണ്. പതിവായി സിഗററ്റ് വലിക്കുന്നവരുടെ ചുണ്ടില്‍ ഇത്തരം കറുക്കുന്ന പ്രശ്‌നം കാണാം. എന്നാല്‍ പുകവലി അല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടും ചുണ്ടില്‍ കറുപ്പ് നിറം…
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത…
ഇരുമ്പിന്റെ കുറവ് മനുഷ്യന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിളര്‍ച്ച, ക്ഷീണം, ബലഹീനത, രോഗപ്രതിരോധം എന്നിവയെല്ലാം ഇരുമ്പിന്റെ കുറവ് മൂലം നമുക്കുണ്ടാകും. ശരീരത്തിന് ഇരുമ്പ് ലഭിക്കാന്‍ സഹായിക്കുന്ന…
വയറിന് സുഖമില്ലെങ്കില്‍ നമുക്ക് ശാരീരികമായി മാത്രമല്ല മാനസികമായുമൊരു ഉന്മേഷമുണ്ടാകില്ല. കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ നല്ല ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒരു 35 വയസ് കഴിഞ്ഞവര്‍ ഭക്ഷണകാര്യത്തില്‍…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് നാവ്. രുചിയറിയാനും സംസാരിക്കാനുമെല്ലാം നാക്ക് ആരോഗ്യത്തോടെയിരിക്കണം. എന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനുള്ള മുന്നറിയിപ്പും നാക്ക്…
തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്‍…
ഭക്ഷണത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സമയമാണ് ചൂട് കാലം. വയറ് വീര്‍ക്കുക, ഗ്യാസ്, ദഹനം പതുക്കെയാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇക്കാലത്തുണ്ടാകും. പഴങ്ങള്‍ കുറച്ചധികം കഴിച്ച് ഈ പ്രശ്‌നം നമുക്ക് പരിഹരിക്കാം.
© All rights reserved | Powered by Otwo Designs
Leave a comment