മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് നാവ്. രുചിയറിയാനും സംസാരിക്കാനുമെല്ലാം നാക്ക് ആരോഗ്യത്തോടെയിരിക്കണം. എന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനുള്ള മുന്നറിയിപ്പും നാക്ക് തരും.
1. നിങ്ങളുടെ നാവ് ഒരു കാരണവുമില്ലാതെ നല്ല പോലെ ചുവയ്ക്കുകയോ വീര്‍ക്കുകയോ ചെയ്യുന്നുണ്ടോ...? പോഷകാഹാരക്കുറവിന്റെ സൂചനയാണിത്. വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളിക് ആസിഡ് കുറവായതിന്റെ ലക്ഷണമാണിത്.
2. ചിലപ്പോള്‍ നാക്കില്‍ വിള്ളലുകളോ ആഴത്തിലുള്ള ദ്വാരങ്ങളോ കാണപ്പെടാം. ഇതു പലപ്പോഴും ദോഷകരമായിരിക്കില്ല. എന്നാല്‍ പെട്ടെന്നു പ്രത്യക്ഷപ്പെടുകയോ വേദനാജനകമോ ആണെങ്കിലൊരു ഡോക്റ്ററുടെ സേവനം തേടണം.
3. അതു പോലെ വായില്‍ വൃണങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. ഇവ സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ സുഖപ്പെടാം.ഇല്ലെങ്കില്‍ ഉടനേ ഡോക്റ്ററെ കാണണം.
4. നാവിലെ നിറവ്യത്യാസത്തിനൊപ്പം ക്ഷീണം, തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചുവന്ന രക്താണുക്കളുടെ കുറവാണ് കാരണം.
മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് നാവ്. രുചിയറിയാനും സംസാരിക്കാനുമെല്ലാം നാക്ക് ആരോഗ്യത്തോടെയിരിക്കണം. എന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനുള്ള മുന്നറിയിപ്പും നാക്ക്…
തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്‍…
ഭക്ഷണത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സമയമാണ് ചൂട് കാലം. വയറ് വീര്‍ക്കുക, ഗ്യാസ്, ദഹനം പതുക്കെയാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇക്കാലത്തുണ്ടാകും. പഴങ്ങള്‍ കുറച്ചധികം കഴിച്ച് ഈ പ്രശ്‌നം നമുക്ക് പരിഹരിക്കാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
© All rights reserved | Powered by Otwo Designs
Leave a comment