വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പച്ചക്കറി മുതല്‍ നാണ്യവിളകള്‍ വരെ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വളമാണ് പച്ചച്ചാണകം. എന്നാല്‍ വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാം, പ്രത്യേകിച്ചു ചെടികളുടെ ചുവട്ടില്‍ നേരിട്ട് നല്‍കുമ്പോള്‍.
വേനല്‍ക്കാലത്ത് ചൂട് വര്‍ധിക്കുന്ന സമയത്ത് പച്ചച്ചാണകം നേരിട്ട് വളമായി പ്രയോഗിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. പച്ചയായി ഉപയോഗിക്കുമ്പോള്‍ അതില്‍ അമിതമായ ചൂടിനും ഫംഗസ് ബാധയ്ക്കുമുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ പച്ചച്ചാണകം നന്നായി നേര്‍പ്പിച്ചു അതിന്റെ സ്ലറി മാത്രമേ ഉപയോഗിക്കാവൂ. നന്നായി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ചാണകവെള്ളം നൈട്രജന്റെ വലിയ സ്രോതസ്സാണ്.
പച്ചച്ചാണകം നേര്‍പ്പിച്ചത് ഒഴിക്കുന്നത് മിക്കവാറുമെല്ലാ പച്ചക്കറികള്‍ക്കും നല്ലതാണ്. നല്ല പോലെ ചെടി വളരാനിതു സഹായിക്കും. എന്നാല്‍ ഇലകളില്‍ ഒരിക്കലും ലായനി വീഴരുത്. ചീര പോലുള്ള ഇലക്കറികളും നല്ല വളര്‍ച്ച ലഭിക്കാന്‍ ചാണകം നല്ല വളമാണ്. പച്ചച്ചാണകത്തില്‍ നൈട്രജന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ചീര വേഗത്തില്‍ വളരാനും ഇലകള്‍ക്ക് നല്ല പച്ചപ്പും നിറവും വലിപ്പവും ലഭിക്കാനും സഹായിക്കുന്നു. ചാണകവെള്ളം ഒഴിക്കുമ്പോള്‍ ചീരയുടെ ഇലകളില്‍ വീഴാതെ ശ്രദ്ധിക്കണം. ഇലകളില്‍ വീണാല്‍ ഫംഗസ് ബാധ വരാനോ ഇലകള്‍ ചീഞ്ഞു പോകാനോ സാധ്യതയുണ്ട്. വെണ്ട, വഴുതന, മുളക് പോലുള്ളവ നട്ട് ആദ്യത്തെ ഒരു മാസമല്ലെങ്കില്‍ പൂവിടുന്നതിന് മുന്‍പുള്ള ഘട്ടത്തില്‍ നേര്‍പ്പിച്ച ചാണകവെള്ളമൊഴിക്കണം. കരുത്തോടെ ചെടികള്‍ വളരാനിതു സഹായിക്കും. എന്നാല്‍ ചെടികള്‍ പൂവിടാന്‍ തുടങ്ങിയാല്‍ പിന്നെ പച്ചച്ചാണകം നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കരുത്. നൈട്രജന്‍ അമിതമായാല്‍ പൂക്കള്‍ കൊഴിയും കായ് പിടുത്തും കുറയും.
പച്ചക്കറി മുതല്‍ നാണ്യവിളകള്‍ വരെ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വളമാണ് പച്ചച്ചാണകം. എന്നാല്‍ വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു ചിലപ്പോള്‍…
ദ്രാവകരൂപത്തിലുള്ള വളങ്ങളാണ് വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ നല്ലത്. ഖരരൂപത്തിലുള്ള വളങ്ങള്‍ ചെടികള്‍ക്ക് നല്‍കിയാല്‍ അവ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ വേനല്‍ക്കാലത്ത് ബുദ്ധിമുട്ടാണ്. ഏതാണ്ടെല്ലാ മൂലകങ്ങളും…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
© All rights reserved | Powered by Otwo Designs
Leave a comment