വേനല്‍ച്ചൂടിനെ തോല്‍പ്പിച്ച് പച്ചക്കറികള്‍ വിളവെടുക്കാന്‍ ജൈവലായനി

By Harithakeralam
2026-03-10

ദ്രാവകരൂപത്തിലുള്ള വളങ്ങളാണ് വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ നല്ലത്. ഖരരൂപത്തിലുള്ള വളങ്ങള്‍ ചെടികള്‍ക്ക് നല്‍കിയാല്‍ അവ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ വേനല്‍ക്കാലത്ത് ബുദ്ധിമുട്ടാണ്. ഏതാണ്ടെല്ലാ മൂലകങ്ങളും ചെടികള്‍ക്ക് ലഭിക്കുന്ന ജൈവലായനിയെക്കുറിച്ചാണ് ഇന്ന് വിവരിക്കുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍

1. പച്ചച്ചാണകം- അഞ്ച് കിലോ

2. കടലപ്പിണ്ണാക്ക്- രണ്ടു കിലോ

3. വേപ്പിന്‍പ്പിണ്ണക്ക്- ഒരു കിലോ

4. എല്ല് പൊടി ഒരു കിലോ

5. അഞ്ച് കിലോ അസോള അല്ലെങ്കില്‍ ചീമക്കൊന്ന ഇല (ഇവ ലഭ്യമല്ലെങ്കില്‍ പെട്ടെന്ന് അലിയുന്ന മറ്റ് ഇലകള്‍ ഉപയോഗിക്കാം)

6. വലിയ ഒരു ബക്കറ്റ് അല്ലെങ്കില്‍ മീഡിയം വലിപ്പമുള്ള ബാരല്‍.

തയ്യാറാക്കുന്നവിധം

ഒന്നു മുതല്‍ അഞ്ച് വരെയുള്ള സാധനങ്ങളെല്ലാം കൂടി ബക്കറ്റ്/ബാരലില്‍ ഇട്ട് അല്‍പ്പം വെള്ളവും ഒഴിച്ച് ചെറുതായി ഇളക്കി രണ്ട് ദിവസം അടച്ച് വെക്കുക. രണ്ടാം ദിവസം ബക്കറ്റിലെ സാധനങ്ങള്‍ പുളിച്ച് പൊന്തിയിട്ടുണ്ടാവും. ഒന്നുകൂടി നന്നായി ഇളക്കി കുറച്ചുകൂടി വെള്ളമൊഴിച്ച് രണ്ട് മൂന്ന് ദിവസം കൂടി അടച്ച് വെക്കുക. ഇത്രയും ദിവസങ്ങള്‍കൊണ്ട് പച്ചിലയും ചാണകവും പിണ്ണാക്കും എല്ലാം കൂടി അലിഞ്ഞ് നല്ല കുഴമ്പ് പരുവത്തിലായിട്ടുണ്ടാവും. നന്നായി ഇളക്കി കുറച്ചെടുത്ത് ഉപയോഗിക്കാം.

ഉപയോഗിക്കുന്ന വിധം

ഈ വളര്‍ച്ചാ ഉത്തേജകം രണ്ട് രീതിയില്‍ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ചു കൊടുക്കുന്നതാണ് ഒരു രീതി. അല്ലെങ്കില്‍ കുഴമ്പു രൂപത്തിലുള്ള മിശ്രിതം അരക്കപ്പ് വീതം പച്ചക്കറി തടത്തില്‍ ചുറ്റുമൊഴിച്ചതിനു ശേഷം മണ്ണ് വിതറുക. തുടര്‍ന്നു നനച്ചു കൊടുക്കണം. ഇങ്ങനെ പത്ത് ദിവസം കൂടുമ്പോള്‍ പച്ചക്കറി വിളകള്‍ക്ക് നല്‍കിയാല്‍ ചെടികളില്‍ പുതിയ വേരുകളും തുടര്‍ന്നു പുതിയ തളിരിലകളും വരും. ചെടി കൂടുതല്‍ കരുത്തുറ്റതാവും. പൂ പൊഴിച്ചില്‍ തടഞ്ഞ് കൂടുതല്‍ വിളവ് തരാന്‍ ഈ വളര്‍ച്ചാ ഉത്തേജകം സഹായിക്കും.

Leave a comment

വേനല്‍ച്ചൂടിനെ തോല്‍പ്പിച്ച് പച്ചക്കറികള്‍ വിളവെടുക്കാന്‍ ജൈവലായനി

ദ്രാവകരൂപത്തിലുള്ള വളങ്ങളാണ് വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ നല്ലത്. ഖരരൂപത്തിലുള്ള വളങ്ങള്‍ ചെടികള്‍ക്ക് നല്‍കിയാല്‍ അവ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ വേനല്‍ക്കാലത്ത് ബുദ്ധിമുട്ടാണ്. ഏതാണ്ടെല്ലാ മൂലകങ്ങളും…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs