ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണങ്ങള്‍, മറ്റ് ദ്രാവകങ്ങള്‍ എന്നിവയും മൂത്രത്തിലൂടെ പുറത്തേക്ക് നീക്കം ചെയ്യുന്നു.
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണങ്ങള്‍, മറ്റ് ദ്രാവകങ്ങള്‍ എന്നിവയും മൂത്രത്തിലൂടെ പുറത്തേക്ക് നീക്കം ചെയ്യുന്നു. വൃക്കയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന് അറിയാന്‍ ഏറ്റവും പ്രധാനപ്പെട്ട പരിശോധനകള്‍ മൂത്രപരിശോധനയും രക്തപരിശോധനയും ആണ്. മൂത്രപരിശോധനയില്‍ മൂത്രത്തില്‍ പ്രോട്ടീന്‍, രക്തം, അണുബാധ എന്നിവ ഉണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും. രക്തത്തിലെ ക്രിയാറ്റിനിന്‍ (Creatinine), യൂറിയ (Urea) എന്നീ പരിശോധനകള്‍ വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സഹായിക്കുന്നു.
ഒരു വൃക്കയ്ക്ക് മാത്രം തകരാര്‍ വന്നാല്‍ എന്താണ് സംഭവിക്കുക?
ഒരു വൃക്കയ്ക്ക് മാത്രം തകരാര്‍ സംഭവിച്ചാലും പലപ്പോഴും പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകണമെന്നില്ല. മറ്റേ വൃക്ക സാധാരണ പ്രവര്‍ത്തനം തുടരുകയും ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അതുകൊണ്ടുതന്നെ ചിലര്‍ ഒരു വൃക്ക മാത്രം ഉണ്ടായിട്ടും ആരോഗ്യത്തോടെ ജീവിക്കുന്നതും ചിലര്‍ വൃക്ക ദാനം ചെയ്ത ശേഷവും സാധാരണ ജീവിതം നയിക്കുന്നതും കാണാം. എന്നാല്‍ രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം ഗുരുതരമായി കുറയുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വൃക്കയുടെ പ്രവര്‍ത്തനം വളരെ കുറയുന്ന അവസ്ഥയെ End Stage Kidney Disease എന്ന് വിളിക്കുന്നു. ഈ ഘട്ടത്തില്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ പോലുള്ള ചികിത്സകള്‍ ആവശ്യമായി വരാം.
വൃക്കയുടെ പ്രവര്‍ത്തനം പെട്ടെന്ന് കുറയാന്‍ കാരണങ്ങള്‍
ചില സാഹചര്യങ്ങളില്‍ വൃക്കയുടെ പ്രവര്‍ത്തനം പെട്ടെന്ന് കുറയുന്ന അവസ്ഥ ഉണ്ടാകാം. വൃക്കയിലേക്കുള്ള രക്തയോട്ടം കുറയുക, രക്തസമ്മര്‍ദ്ദം വളരെ താഴുക, ശരീരത്തില്‍ ആവശ്യമായ ജലാംശം ലഭിക്കാതിരിക്കുക, ഗുരുതരമായ അണുബാധകള്‍, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍, ഗുരുതരമായ ഹൃദ്രോഗങ്ങള്‍, വലിയ ശസ്ത്രക്രിയകള്‍ക്കുശേഷം എന്നിവ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ ഗ്ലോമെരുലോനെഫ്രൈറ്റിസ്, മൂത്രതടസ്സം (ഉദാ: വൃക്കക്കല്ല്), അമിത രക്തസ്രാവം, സെപ്‌സിസ്, ചില രാസവസ്തുക്കള്‍ അടങ്ങിയ നാട്ടുമരുന്നുകള്‍, വേദനസംഹാരികളുടെ അമിത ഉപയോഗം, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും വൃക്കയുടെ പ്രവര്‍ത്തനം പെട്ടെന്ന് കുറയാന്‍ കാരണമാകാറുണ്ട്.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
വൃക്കയുടെ പ്രവര്‍ത്തനം പെട്ടെന്ന് കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണാം. ആരോഗ്യത്തോടെ ഇരിക്കുന്ന ഒരു വ്യക്തിയില്‍ താഴെ പറയുന്ന ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം പരിശോധിക്കുന്നത് നല്ലതാണ്.
• മൂത്രത്തിന്റെ അളവ് കുറയുക (ചിലരില്‍ കുറയാതെയും ഇരിക്കാം), കണങ്കാലുകളില്‍ നീര്‍ വരുക, ശരീരഭാരം പെട്ടെന്ന് കൂടുക
• വിശപ്പില്ലായ്മ, ഛര്‍ദ്ദി, തളര്‍ച്ച, ക്ഷീണം
• ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഹൃദയമിടിപ്പിന്റെ താളം തെറ്റല്‍, അപസ്മാരം തുടങ്ങിയ ഗുരുതര ലക്ഷണങ്ങള്‍
ഈ ലക്ഷണങ്ങള്‍ എല്ലാവരിലും ഉണ്ടാകണമെന്നില്ല. പലപ്പോഴും രക്തപരിശോധന നടത്തുമ്പോഴാണ് വൃക്കയുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത്. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വൈകാതെ രക്തവും മൂത്രവും പരിശോധിച്ച് ഒരു വൃക്കരോഗ വിദഗ്ധനെ സമീപിക്കുന്നത് നല്ലതാണ്.
1. കാരണം കണ്ടെത്തി ചികിത്സിക്കുക
വൃക്കയുടെ പ്രവര്‍ത്തനം പെട്ടെന്ന് കുറയുമ്പോള്‍ ആദ്യം അതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുന്നത് വളരെ പ്രധാനമാണ്. വൃക്കക്കല്ല്, മൂത്രാശയ അണുബാധ, രക്തസമ്മര്‍ദ്ദം കുറയല്‍ തുടങ്ങിയ അവസ്ഥകള്‍ക്ക് പ്രത്യേകം ചികിത്സ നല്‍കണം. കാരണം കണ്ടെത്തി ശരിയായ ചികിത്സ നല്‍കുമ്പോള്‍ പലരിലും വൃക്കയുടെ പ്രവര്‍ത്തനം വീണ്ടും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.
2. സഹായ ചികിത്സ (Supportive treatment)
അണുബാധകള്‍ക്ക് ചികിത്സ നല്‍കുക, വൃക്കയ്ക്ക് ദോഷകരമായ മരുന്നുകള്‍ ഒഴിവാക്കുക, ശരീരത്തിലെ അധിക നീര് കുറയ്ക്കുക, രക്തത്തിലെ പൊട്ടാസിയം പോലുള്ള ലവണങ്ങളുടെ അളവ് നിയന്ത്രിക്കുക തുടങ്ങിയ സഹായ ചികിത്സകള്‍ നല്‍കേണ്ടിവരും.
വൃക്കയുടെ ആരോഗ്യത്തില്‍ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള ആളുകള്‍ക്ക് സാധാരണയായി ദാഹം തോന്നുമ്പോള്‍ വെള്ളം കുടിക്കുന്നത് മതി. ദിവസത്തില്‍ ഏകദേശം 2-3 ലിറ്റര്‍ വരെ വെള്ളം സാധാരണയായി മതിയാകും, എന്നാല്‍ ചൂടുള്ള കാലാവസ്ഥയിലും വ്യായാമ സമയത്തും ഇതിലധികം ആവശ്യമാകാം. സാധാരണയായി മൂത്രം ഇളം മഞ്ഞ നിറത്തില്‍ ഉണ്ടെങ്കില്‍ ശരീരത്തില്‍ വെള്ളം മതിയായിരിക്കുന്നു എന്ന് കരുതാം. എന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വെള്ളത്തിന്റെ അളവ് നിയന്ത്രിക്കേണ്ടിവരും. വൃക്കയുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ രക്തത്തിലെ പൊട്ടാസിയം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ചില പഴവര്‍ഗ്ഗങ്ങളും ജ്യൂസുകളും നിയന്ത്രിക്കേണ്ടിവരും. ഉപ്പ് ഉപയോഗം നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ പ്രകാരം ഒരു വ്യക്തി ദിവസത്തില്‍ 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍) ഉപ്പില്‍ കൂടുതലായി ഉപയോഗിക്കരുത്. എന്നാല്‍ പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ പലരും ഇതിന്റെ ഇരട്ടിയോളം ഉപ്പ് ദിവസവും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഡയാലിസിസിനെ കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണകളുണ്ട്. വൃക്കകള്‍ ചെയ്യേണ്ട മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം കൃത്രിമമായി ശരീരത്തിന് പുറത്തായി നടത്തുന്നതാണ് ഡയാലിസിസ്. ചില രോഗികളില്‍ വൃക്കയുടെ പ്രവര്‍ത്തനം തിരിച്ചുവരുന്നതുവരെ താത്കാലികമായി ഡയാലിസിസ് ആവശ്യമായേക്കാം.
ദീര്‍ഘകാലമായി വൃക്കയുടെ പ്രവര്‍ത്തനം കുറയുന്ന അവസ്ഥയെ Chronic Kidney Disease എന്ന് വിളിക്കുന്നു. ഇന്ന് ലോകമെമ്പാടും ഈ രോഗം വര്‍ദ്ധിച്ചുവരുന്നുണ്ട്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇതിന്റെ പ്രധാന കാരണങ്ങളാണ്. ഈ അവസ്ഥയില്‍ രക്തത്തിലെ ക്രിയാറ്റിനിന്‍ അളവ് കൂടുകയും ചിലരില്‍ സ്‌കാനിങ്ങില്‍ വൃക്കകള്‍ ചുരുങ്ങിയതായി കാണുകയും ചെയ്യും. വൃക്കയുടെ പ്രവര്‍ത്തനം വളരെ കുറയുമ്പോള്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ പോലുള്ള ചികിത്സകള്‍ ആവശ്യമായി വരാം. വൃക്കരോഗങ്ങള്‍ പലപ്പോഴും ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളില്ലാതെ മുന്നേറുന്ന രോഗങ്ങളാണ്. അതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ ഇടയ്ക്കിടെ രക്തവും മൂത്രവും പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. ശരിയായ ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം എന്നിവ വഴി വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയും.
( കോഴിക്കോട് ആസ്റ്റര്‍ മിംസിലെ Sr Consultant and HOD of Nephrology യാണ് ലേഖകന്‍ )
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത…
ഇരുമ്പിന്റെ കുറവ് മനുഷ്യന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിളര്‍ച്ച, ക്ഷീണം, ബലഹീനത, രോഗപ്രതിരോധം എന്നിവയെല്ലാം ഇരുമ്പിന്റെ കുറവ് മൂലം നമുക്കുണ്ടാകും. ശരീരത്തിന് ഇരുമ്പ് ലഭിക്കാന്‍ സഹായിക്കുന്ന…
വയറിന് സുഖമില്ലെങ്കില്‍ നമുക്ക് ശാരീരികമായി മാത്രമല്ല മാനസികമായുമൊരു ഉന്മേഷമുണ്ടാകില്ല. കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ നല്ല ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒരു 35 വയസ് കഴിഞ്ഞവര്‍ ഭക്ഷണകാര്യത്തില്‍…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് നാവ്. രുചിയറിയാനും സംസാരിക്കാനുമെല്ലാം നാക്ക് ആരോഗ്യത്തോടെയിരിക്കണം. എന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനുള്ള മുന്നറിയിപ്പും നാക്ക്…
തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്‍…
ഭക്ഷണത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സമയമാണ് ചൂട് കാലം. വയറ് വീര്‍ക്കുക, ഗ്യാസ്, ദഹനം പതുക്കെയാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇക്കാലത്തുണ്ടാകും. പഴങ്ങള്‍ കുറച്ചധികം കഴിച്ച് ഈ പ്രശ്‌നം നമുക്ക് പരിഹരിക്കാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
© All rights reserved | Powered by Otwo Designs
Leave a comment