കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് പൂകൊഴിച്ചിലിനു പരിഹാരം കാണാം
പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്. കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം. പച്ചക്കറിക്കൃഷിയില്‍ കടലപ്പിണ്ണാക്കിന് പ്രഥമസ്ഥാനം കര്‍ഷകര്‍ നല്‍കാറുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ വളരെ ഗുണകരമാണ് കടലപ്പിണ്ണാക്ക്.
ആവശ്യമുള്ള വസ്തുക്കള്‍
1. 500 ഗ്രാം കടലപ്പിണ്ണാക്ക്
2. 100 ഗ്രാം ശര്‍ക്കര
3. 5 ലിറ്റര്‍ പച്ചവെള്ളം
രണ്ട് ലിറ്റര്‍ വെള്ളത്തിലേയ്ക്ക് 500 ഗ്രാം കടലപ്പിണ്ണാക്കിട്ട് നന്നായി ഇളക്കി അരമണിക്കൂര്‍ വയ്ക്കുക. അര മണിക്കൂര്‍ കൊണ്ട് കടലപ്പിണ്ണാക്ക് നന്നായി വെള്ളത്തില്‍ അലിഞ്ഞിട്ടുണ്ടാവും. ഇതിലേയ്ക്ക് നൂറ് ഗ്രാം ശര്‍ക്കര (നന്നായി പൊടിച്ചത്) ചേര്‍ക്കണം. ബാക്കി മൂന്ന് ലിറ്റര്‍ വെള്ളവും ചേര്‍ത്തു വീണ്ടും നന്നായി ഇളക്കിവെക്കുക. മൂന്നു ദിവസം ലായനി അടച്ചുവെയ്ക്കണം. ഒരോ ദിവസവും അടപ്പ് തുറന്ന് ഒരു തവണയെങ്കിലും നന്നായി ഇളക്കി കൊടുക്കണം. മൂന്നു ദിവസം കൊണ്ട് കടലപ്പിണ്ണാക്ക്-ശര്‍ക്കര ലായനി നന്നായി പുളിച്ചു പൊന്തും. കൂടുതല്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം, ഒരു മാസം വരെ കേടു കൂടാതെയിരിക്കും.
തടത്തില്‍ ഒഴിച്ചു കൊടുത്തും ഇലകളില്‍ തളിച്ചും ഉപയോഗിക്കാം. വളരെ വീര്യം കൂടിയതായതിനാല്‍ കൂടുതല്‍ വെള്ളം ചേര്‍ത്തു വേണം ഉപയോഗിക്കാന്‍. ഒരു ലിറ്റര്‍ ലായനിക്ക് പത്ത് ലിറ്റര്‍ വെള്ളവുമെന്ന തോതില്‍ ചേര്‍ത്തു തടത്തിലൊഴിച്ചു കൊടുക്കാം. ഒരു ലിറ്ററിന് പതിനഞ്ച് ലിറ്റര്‍ എന്ന കണക്കിന് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കാം. ചെറു തൈകളാണെങ്കില്‍ കുറച്ചു കൂടി അധികം വെള്ളം ചേര്‍ക്കണം. 15 ദിവസം കൂടുമ്പോള്‍ ലായനി തളിച്ചു കൊടുക്കണം. പയര്‍, ചീര, തക്കാളി, മുളക്, വഴുതന, പടവലം തുടങ്ങി എല്ലാ പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം. മുരട്ടില്‍നിന്ന് അല്‍പ്പം മാറ്റി വേണം തടത്തിലൊഴിക്കാന്‍. ശേഷം അല്‍പ്പം മണ്ണ് വിതറുന്നതും ഗുണം ചെയ്യും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment