അനവധി അനുകൂല്യങ്ങളുമായി ഫെഡറല്‍ ബാങ്ക് സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ട്

ഇടപാടുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ രീതിയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സേവനങ്ങളാണ് സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ട് നല്‍കുന്നത്.

By Harithakeralam
2024-02-13

കൊച്ചി: വ്യക്തിഗത ബാങ്കിങ് അനുഭവത്തിന് പുതുമ നല്‍കുന്ന സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്. കൂടുതല്‍ ഫീച്ചറുകളും സമാനതകളില്ലാത്ത അനുകൂല്യങ്ങളും ചേര്‍ന്ന സ്റ്റെല്ലര്‍  അക്കൗണ്ട് ബാങ്കിങ് രംഗത്ത് വിപ്ലവകരമായ ചുവടാണ്. ഇടപാടുകാരുടെ  വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ രീതിയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സേവനങ്ങളാണ് സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ട് നല്‍കുന്നത്.

ഇടപാടുകാരുടെ മാനസിക, ശാരീരിക ആരോഗ്യ ക്ഷേമത്തിന് മുന്‍ഗണന നല്‍കി ഒരു വര്‍ഷത്തെ വെല്‍നസ് പ്ലാന്‍, അപ്രതീക്ഷിത പ്രതിസന്ധി ഘട്ടങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് കവറേജ്, ഓരോ ഘട്ടങ്ങളിലും ലഭിക്കുന്ന സവിശേഷ അനകൂല്യങ്ങളും അവകാശങ്ങളും, ഓരോ ഇടപാടിനും  ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍, യാത്ര, ഇലക്ട്രോണിക്സ്, വസ്ത്രം എന്നീ പര്‍ച്ചേസുകളില്‍ ഡെബിറ്റ് കാര്‍ഡിന്‍മേല്‍ റിവാഡ് പോയിന്റുകള്‍, പ്രകൃതി-സൗഹൃദ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയാണ് സ്റ്റെല്ലര്‍ അക്കൗണ്ടിന്റെ സവിശേഷതകള്‍.

ഇടപാടുകാര്‍ക്ക് ഏറ്റവും മകിച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഫെഡറല്‍ ബാങ്കിന്റെ തത്വശാസ്ത്രം. സാമ്പത്തിക ക്ഷേമ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇടപാടുകാരെ ശാക്തീകരിക്കുക എന്നത് ഇതിന്റെ ഒരു ഭാഗമാണ്. കൂടുതല്‍ സമഗ്രമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. തീര്‍ച്ചയായും ഇടപാടുകാരുടെ  പ്രതീക്ഷകളെ മറികടക്കുകയും അവരുടെ ബാങ്കിങ് അനുഭവങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന സേവനമാണ് സ്റ്റെല്ലര്‍, ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും നിലവിലെ ഇടപാടുകാര്‍ക്കും  പുതിയ ഇടപാടുകാര്‍ക്കും സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ട് സേവനം ലഭിക്കുന്നതാണ്.

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs