പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ട് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി.
ദുബായ്: പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ട് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസും ഡെബിറ്റ് കാര്‍ഡ് സ്‌പെന്‍ഡിന് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, ജീവിതത്തില്‍ മുന്നേറാന്‍ ഉത്സുകരായ പ്രവാസികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പ്രോസ്‌പെര എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ട്. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍, തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്‌ഫോമുകളില്‍ ഫ്‌ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്.
2024 സെപ്റ്റംബറില്‍ ചുമതലയേറ്റെടുത്ത ശേഷം ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഓയുമായ കെ വി എസ് മണിയന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ആദ്യ പത്രസമ്മേളനത്തെ തുടര്‍ന്നാണ് പ്രോസ്‌പെര അവതരിപ്പിച്ചത്. ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറല്‍ ബാങ്കിനുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 'ഏഴുപതിറ്റാണ്ടിലധികമായി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങള്‍ സഫലീകരിക്കാനും നാടുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്തപങ്കാളിയാണ് ഫെഡറല്‍ ബാങ്ക്,' കെ വി എസ് മണിയന്‍ പറഞ്ഞു. 'ഇന്ന് ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റന്‍സിന്റെ അഞ്ചിലൊന്നും ഫെഡറല്‍ ബാങ്ക് വഴിയാണെന്നത് പ്രവാസിസമൂഹവും ഞങ്ങളുടെ റെമിറ്റന്‍സ് പങ്കാളികളും ബാങ്കില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് നിദര്‍ശനമാണ്. അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ക്കപ്പുറം, തങ്ങളുടെ ജീവിതശൈലിയ്ക്കും അഭിലാഷങ്ങള്‍ക്കും ചേര്‍ന്ന ബാങ്കിംഗ് അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നവരാണ് ഇന്നത്തെ പ്രവാസികളെന്ന് ഞങ്ങള്‍ക്കു മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കും മാറുന്ന സാഹചര്യങ്ങള്‍ക്കും ചേര്‍ന്ന തരത്തില്‍ ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.'
ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്‌സ്, വെല്‍ത് ആന്‍ഡ് ബാന്‍കാ കണ്‍ട്രി ഹെഡുമായ ജോയ് പി വി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ഇക്ബാല്‍ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസര്‍ അരവിന്ദ് കാര്‍ത്തികേയന്‍, ദുബായിലെ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസര്‍ ഷെറിന്‍ കുര്യാക്കോസ് എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥരും മണിയന്റെ ഒപ്പമുണ്ടായിരുന്നു.'ഇന്ത്യന്‍ പ്രവാസികളുടെ മാറിവരുന്ന താല്പര്യങ്ങളെപ്പറ്റി ഞങ്ങള്‍ക്കുള്ള ധാരണയും അവര്‍ക്കു മികച്ച സേവനം ഉറപ്പു വരുത്തുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിബദ്ധതയും പുതിയ ഓഫറുകളില്‍ ദൃശ്യമാണ്,' ജോയ് പി വി പറഞ്ഞു.
ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് പ്ലാറ്റഫോമായ ഫെഡ്‌മൊബൈല്‍ വഴി പ്രവാസികള്‍ക്ക് പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (പി ഐ എസ്) അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇക്ബാല്‍ മനോജ് നിര്‍വഹിച്ചു. ഈ സൗകര്യമുപയോഗിച്ച് പ്രവാസികള്‍ക്ക് ഓഹരിവിപണിയില്‍ നിക്ഷേപം നടത്താവുന്നതാണ്. റെമിറ്റന്‍സ് സര്‍വീസില്‍ മുന്‍നിര ബാങ്ക്, രാജ്യാന്തര പണമിടപാടില്‍ ഡിജിറ്റല്‍ നവീകരണം, പ്രധാന എന്‍ആര്‍ഐ മാര്‍ക്കറ്റുകളില്‍ ഉടനീളം ശക്തമായ സാന്നിധ്യം, ലോകമെമ്പാടുമുള്ള ശക്തമായ റെമിറ്റന്‍സ് പാര്‍ട്ണര്‍ഷിപ് നെറ്റ് വര്‍ക്ക്, പ്രവാസി നിക്ഷേപങ്ങളില്‍ സുസ്ഥിരമായ വളര്‍ച്ച തുടങ്ങി എന്‍ആര്‍ഐ ബാങ്കിംഗ് മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ബാങ്ക് എടുത്തു പറഞ്ഞു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment