ഫെഡറല്‍ ബാങ്കിന് 954 കോടി രൂപ അറ്റാദായം

ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായത്തിനൊപ്പം മികച്ച വളര്‍ച്ചയും ശക്തമായ ആസ്തി ഗുണമേന്മയും

By Harithakeralam
2023-10-16

കൊച്ചി:  2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ 35.54 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 703.71 കോടി രൂപയായിരുന്നു അറ്റാദായം.'കഴിഞ്ഞകാലങ്ങളിലായി ഞങ്ങള്‍ നടപ്പിലാക്കിയ പല നൂതന ആശയങ്ങളും മികച്ചരീതിയില്‍ ഒത്തുചേര്‍ന്നതിന്റെ ഫലമായാണ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായത്തിലേക്ക് ഞങ്ങള്‍ എത്തിയത്,' ബാങ്കിന്റെ എംഡിയും സിഇഓയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സമാഹരിക്കാന്‍ സാധിച്ച നിക്ഷേപം ബാങ്കിന്റെ ഭരണനിര്‍വഹണ, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രതിബദ്ധതയ്ക്ക് നിദര്‍ശനമാണ്. നിക്ഷേപകരോടുള്ള പ്രതിബദ്ധത സന്തോഷപൂര്‍വം നടപ്പിലാക്കുന്നതിനോടൊപ്പം, തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ അനുസ്യൂതം വളര്‍ച്ച കൈവരിച്ച്, ഏറ്റവും ആദരണീയമായ ബാങ്ക് ആവുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 9.26 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം  1324.45 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1212.24  കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 21.49 ശതമാനം വര്‍ധിച്ച് 425685.12 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 189145.71 കോടി രൂപയായിരുന്ന നിക്ഷേപം 232868.43  കോടി രൂപയായി വര്‍ധിച്ചു.വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 161240.32  കോടി രൂപയില്‍ നിന്ന് 192816.69 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 18.05 ശതമാനം വര്‍ധിച്ച് 62009 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 23.56 ശതമാനം വര്‍ധിച്ച് 25115കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 23.82  ശതമാനം വര്‍ധിച്ച് 19729 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 14.91 ശതമാനം വര്‍ധിച്ച് 68058.63 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 16.72 ശതമാനം വര്‍ധനയോടെ 2056.42 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1761.83 കോടി രൂപയായിരുന്നു.

4436.05 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.26 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1229.81 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.64  ശതമാനമാണിത്. 71.03 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 26032.07 കോടി രൂപയായി വര്‍ധിച്ചു. 15.50 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.  ബാങ്കിന് നിലവില്‍ 1389 ശാഖകളും 1935 എടിഎമ്മുകളുമുണ്ട്.

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs