പച്ചക്കറിക്കൃഷി വിജയിപ്പിക്കാന്‍ കരിയില കമ്പോസ്റ്റ്

വീട്ടുമുറ്റത്തുള്ള പുല്ലും കരിയിലകളും ഉപയോഗിച്ച് എളുപ്പത്തില്‍ കമ്പോസ്റ്റ് തയാറാക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

By Harithakeralam
2026-01-28

നല്ല വെയിലായതിനാല്‍ ധാരാളം കരിയില ലഭിക്കുന്ന സമയമാണിപ്പോള്‍. ഉണങ്ങിയ ഇലകള്‍ പറമ്പിലും മറ്റും വീണു കിടക്കുന്നുണ്ടാകും. ഇവ ഉപയോഗിച്ച് കമ്പോസ്റ്റ് തയാറാക്കി കൃഷി ചെയ്യാം. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമായ ഒന്നാണ് കമ്പോസ്റ്റ്. അടുക്കള മാലിന്യങ്ങളും ഇലകളുമുപയോഗിച്ചാണ് നാം സാധാരണ കമ്പോസ്റ്റ് തയാറാക്കുന്നത്. വീട്ടുമുറ്റത്തുള്ള പുല്ലും കരിയിലകളും ഉപയോഗിച്ച് എളുപ്പത്തില്‍ കമ്പോസ്റ്റ് തയാറാക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

1. പച്ചിലയും കരിയിലും

കരിയിലയില്‍ കാര്‍ബണും പച്ചിലയില്‍ നൈട്രജന്റെ അംശവും ധാരാളമുണ്ടാകും. നമ്മുടെ ചുറ്റുപാടുമുള്ള കരിയിലകളും പുല്ലുമെല്ലാം ശേഖരിച്ച ശേഷം ഒരു ചണച്ചാക്കെടുക്കുക. പ്ലാസ്റ്റിക്ക് ചാക്കാണെങ്കിലും കുഴപ്പമില്ല, എന്നാല്‍ ചണച്ചാക്കാണെങ്കില്‍ വായുസഞ്ചാരമെല്ലാം നല്ല പോലെ നടക്കും. പ്രകൃതിദത്തമായ വസ്തുവായതിനാല്‍ ഇതും ഒടുവില്‍ കമ്പോസ്റ്റായി മാറുമെന്ന ഗുണവുമുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗം കരിയിലയും ഒരു ഭാഗം പച്ചിലയും നിറയ്ക്കാം. ആദ്യം കരിയിലയിട്ട് ചാണക സ്ലറി ഒഴിച്ചു വീണ്ടും കുറച്ചു പച്ചിലകളോ പുല്ലോയിടുക. പിന്നീട് വീണ്ടും കരിയില, വീണ്ടും ചാണക സ്ലറി, ഇത്തരത്തില്‍ ചാക്ക് നിറച്ചു കെട്ടിവയ്ക്കുക. പുല്ലും പച്ചിലകളും ലഭിച്ചില്ലെങ്കില്‍ അടുക്കളയില്‍ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളായാലും മതി. ചാക്ക് തണലത്ത് വേണം സൂക്ഷിക്കാന്‍. 15 ദിവസം കൊണ്ട് കമ്പോസ്റ്റായി മാറാന്‍ തുടങ്ങും. ഒരു മാസം കഴിഞ്ഞാല്‍ പുറത്തെടുക്കാം. പൊടിഞ്ഞ ഇലകള്‍ അരിച്ചെടുത്താല്‍ നല്ല കമ്പോസ്റ്റ് പൊടി ലഭിക്കും. ഈ പൊടി ഗ്രോബാഗിലും മറ്റും ഉപയോഗിക്കാം.

2. കരിയില ചാക്കില്‍

ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗമിതാണ്, നമ്മുടെ ചുറ്റുമുള്ള കരിയിലകള്‍ ശേഖരിച്ച് ചെറുതായി വെള്ളം തളിച്ച് ചാക്കില്‍ കെട്ടിവയ്ക്കുക. ചാക്ക് കുത്തി നിറച്ച് കരിയിലകള്‍ ഇടാം. ഇതില്‍ ഒരു പിടി മണ്ണുമിട്ട് നല്ല പോലെ കെട്ടി തണലത്ത് വയ്ക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ഇതു കമ്പോസ്റ്റാകാന്‍ മൂന്നു മാസമെങ്കിലുമെടുക്കും. എന്നാല്‍ മഴക്കാലത്താണെങ്കില്‍ ഒരു മാസം കൊണ്ടു കമ്പോസ്റ്റ് റെഡിയാകും.

3. കരിയിലകള്‍ മണ്ണിരയ്ക്ക്

മുകളില്‍ പറഞ്ഞ രണ്ടു രീതികളിലും കമ്പോസ്റ്റ് തയാറാക്കിയാല്‍ പൂര്‍ണമായി പൊടിയാത്ത ഇലകളും കമ്പുകളുമെല്ലാം ധാരാളം ലഭിക്കും. അത്യാവശ്യം നന്നായി അഴുകിയ ഇവ നേരെ മണ്ണിര കമ്പോസ്റ്റ് തയാറാക്കുന്ന തടത്തിലേക്കിട്ടു കൊടുത്താല്‍ വേഗത്തില്‍ കമ്പോസ്റ്റായി മാറും.

കരിയില കമ്പോസ്റ്റ് ഗുണങ്ങള്‍

1. കമ്പോസ്റ്റ് മണ്ണില്‍ ചേര്‍ത്താല്‍ ഇളക്കമുള്ളതാകും. നല്ല വേരോട്ടമുണ്ടാകാനും ചെടികള്‍ നല്ല പോലെ വളരാനുമിതു സഹായിക്കും.

2. നല്ല നീര്‍വാര്‍ച്ചയും വായു സഞ്ചാരവും ഉറപ്പാണ്, വളങ്ങള്‍ വേഗത്തില്‍ വലിച്ചെടുക്കാന്‍ ഇതു മൂലം ചെടികള്‍ക്ക് സാധിക്കും.

3. കമ്പോസ്റ്റ് തരിച്ചെടുത്തതിനു ശേഷം വരുന്ന അവശിഷ്ടം വേനല്‍ക്കാലത്ത് തടത്തിലിട്ടു കൊടുക്കാം, ഈര്‍പ്പം നിലനിര്‍ത്താനിതു സഹായിക്കും

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs