കെമിക്കലുകളൊന്നും ചേര്ക്കാതെ നമ്മുടെ അടുക്കളയിലുള്ള വസ്തുക്കള് ഉപയോഗിച്ചു തന്നെ ഫെയ്സ്പാക്കുകളുണ്ടാക്കി കരുവാളിപ്പ് മാറ്റാവുന്നതേയുള്ളൂ.
പുറത്തിറങ്ങി നടക്കാന് പറ്റാത്ത തരത്തിലാണ് വെയില്. മുഖവും കഴുത്തുമെല്ലാം വെയിലേറ്റ് കരുവാളിക്കുന്ന പ്രശ്നം മിക്കവര്ക്കുമുണ്ട്. കെമിക്കലുകളൊന്നും ചേര്ക്കാതെ നമ്മുടെ അടുക്കളയിലുള്ള വസ്തുക്കള് ഉപയോഗിച്ചു തന്നെ ഫെയ്സ്പാക്കുകളുണ്ടാക്കി കരുവാളിപ്പ് മാറ്റാവുന്നതേയുള്ളൂ.
കടലമാവ്
കടലമാവ്, തൈര്, മഞ്ഞള്പ്പൊടി, നാരങ്ങാനീര് എന്നിവ ഉപയോഗിച്ചാണ് ഈ ഫെയ്സ്പാക്ക് തയാറാക്കുന്നത്. ചര്മത്തിന് നിറവും ചുളിവുകളും നീക്കാന് സഹായിക്കുന്ന ഒന്നാണ് കടലമാവ്. ഒരു ടീസ്പൂണ് വീതം ഇവയെല്ലാമെടുത്ത് നന്നായി യോജിപ്പിക്കുക. ഇതിന് ശേഷം മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകി കളയാം.
തൈര്
തൈര് ചര്മത്തിന് നിറവും ബ്ലീച്ചിങ് ഇഫക്റ്റും നല്കും. മുഖത്തെ ചുളിവുകള് നീക്കുകയും ചര്മത്തിനു മിനുസവും നല്കുന്നു. നല്ല കട്ടതൈര് കുറച്ചെടുത്തു മുഖത്തിലും കഴുത്തിലും പുരട്ടുക.
കസ്തൂരി മഞ്ഞള്
പല ഫെയ്സ്പാക്കുകളിലേയും ചേരുവയാണ് കസ്തൂരി മഞ്ഞള്. ചര്മത്തിന് നിറവും തിളക്കവും നല്കുന്ന കലകള് മാറ്റുന്ന ഒന്നാണിത്. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്ക്കും ഉപയോഗിക്കാം. കസ്തൂരി മഞ്ഞള് പൊടി കുറച്ചു റോസ് വാട്ടറില് ചേര്ത്ത് മുഖത്ത് പുരട്ടാം.
ചെറു നാരങ്ങ
ചെറുനാരങ്ങയ്ക്കും ബ്ലീച്ചിങ് ഇഫക്റ്റുണ്ട്. ഇത് ചര്മത്തിന് നിറം നല്കാന് സഹായിക്കുന്ന ഒന്നാണ്. സ്വാഭാവികമായ ബ്ലീച്ചിങ് ഏജന്റാണിത്.
പ്രായം കുറച്ചു ചെറുപ്പമായി ഇരിക്കാന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള് വരുത്തിയാല് ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം. ഇതിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും…
ഏഷ്യന് രാജ്യങ്ങളില് കോവിഡ് 19 വ്യാപിക്കുന്നതായി റിപ്പോര്ട്ട്. ഹോങ്കോങ്ങ്, സിംഗപ്പൂര്, ചൈന തുടങ്ങിയ രാജ്യങ്ങളില് രോഗികളുടെ എണ്ണം വര്ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര് മുന്നറിയിപ്പ് നല്കിയതായി…
കൃത്രിമ പാനീയങ്ങളും എനര്ജി ഡ്രിങ്കുകളും നാട്ടിന്പുറങ്ങളില് വരെ സുലഭമായി ലഭിക്കുമിപ്പോള്. കുട്ടികളും കൗമാരക്കാരുമാണ് ഇത്തരം പാനീയങ്ങള് പ്രധാനമായും ഉപയോഗിക്കുന്നത്. രസകരമായ പരസ്യങ്ങള് നല്കിയാണ് കുട്ടികളെ…
ഹൃദയാഘാതം കാരണം ചെറുപ്പക്കാര് വരെ മരിക്കുന്നതു കേരളത്തിലെ നിത്യസംഭവമാണിപ്പോള്. ഭക്ഷണ ശീലത്തില് വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് പഠനങ്ങള് പറയുന്നത്. ഇതിനാല് ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള് ശീലമാക്കേണ്ടതുണ്ട്.…
കുറഞ്ഞ ചെലവില് നമ്മുടെ നാട്ടില് എളുപ്പത്തില് ലഭിക്കുന്നതാണ് കപ്പലണ്ടി. വൈകുന്നേരം കപ്പലണ്ടി കൊറിച്ച് സൊറപറഞ്ഞിരിക്കുന്നതു മിക്കവരുടേയും ശീലമാണ്. വറുത്താണ് സാധാരണ കപ്പലണ്ടി കഴിക്കുക. ഉപ്പും ചേര്ത്താണ്…
അടിവയറ്റിലെ കൊഴുപ്പ് നീക്കാന് ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില് കഴിയുന്ന വാര്ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള് അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്ധക ശസ്ത്രക്രിയകള്…
മാമ്പഴക്കാലമാണിപ്പോള് നമ്മുടെ നാട്ടില്, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില് ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടില് നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്ക്കറ്റില് എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്…
ശുദ്ധമായ പശുവിന് നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില് ഒരു ടീസ്പൂണ് നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്ക്ക് നെയ്യ് പതിവായി നല്കണമെന്നാണ് പറയുക. വളര്ച്ചയുടെ…
© All rights reserved | Powered by Otwo Designs
Leave a comment