ചൂടു കാലത്ത് വ്യായാമം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചൂടു കാലത്ത് വ്യായാമം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

By Harithakeralam
2026-03-15

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. ഈ സമയത്ത് വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ പിന്തുടര്‍ന്നിട്ടില്ലെങ്കില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം.

1. ചൂടുകാലത്ത് വ്യായാമം ചെയ്യാന്‍ നല്ലത് അതിരാവിലെയാണ്. അതിനു കഴിയില്ലെങ്കില്‍ സൂര്യന്‍ അസ്തമിച്ച ശേഷം മതി.  രാവിലെ 10 മുതല്‍ ഉച്ച കഴിഞ്ഞു 3 വരെ വ്യായാമം ചെയ്യുന്നത് നിര്‍ബന്ധമായി ഒഴിവാക്കണം.

2. ശരീരത്തോട് ഒട്ടി നില്‍ക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക.  ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.  ഇരുണ്ട നിറം ചൂട് ആഗിരണം ചെയ്യും.

3. രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ച ശേഷം മാത്രമേ വ്യായാമം ചെയ്യാന്‍ കഴിയൂ. വ്യായാമം ചെയ്യുന്നതിന്റെ ഇടവേളകളില്‍ നിര്‍ബന്ധമായി വെള്ളം കുടിക്കണം.

4. ഓറഞ്ച്, തണ്ണിമത്തന്‍, തക്കാളി, പഴുത്ത മാങ്ങ, കക്കിരി തുടങ്ങിയ ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കണം.

5. പച്ചക്കറികള്‍ കൊണ്ടുള്ള സൂപ്പ്, സംഭാരം, ജീരകവെള്ളം, സര്‍ബത്ത്, കരിക്കിന്‍ വെള്ളം ഇവയെല്ലാം ശരീരത്തെ തണുപ്പിക്കുന്നു. അതുപോലെ തൈര്, മോര് ആഹാരത്തില്‍ ശീലമാക്കുക.

Leave a comment

യൂറിക് ആസിഡിനെ ചെറുക്കാന്‍ ഇവ ശീലമാക്കാം

വൃക്കരോഗങ്ങള്‍ക്കും സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ വൃക്കരോഗങ്ങള്‍ക്കിതു കാരണമാകും. ചില കാര്യങ്ങള്‍…

By Harithakeralam
ചൂടു കാലത്ത് വ്യായാമം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. ഈ സമയത്ത് വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ പിന്തുടര്‍ന്നിട്ടില്ലെങ്കില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം.

By Harithakeralam
ചുണ്ടില്‍ സ്ഥിരമായി കറുപ്പ് നിറമാണോ...? പരിഹാരം ഇവയാണ്

ചുണ്ട് കറുത്ത് വരുന്നതു പലരും നേരിടുന്ന പ്രശ്‌നമാണ്. പതിവായി സിഗററ്റ് വലിക്കുന്നവരുടെ ചുണ്ടില്‍ ഇത്തരം കറുക്കുന്ന പ്രശ്‌നം കാണാം. എന്നാല്‍ പുകവലി അല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടും ചുണ്ടില്‍ കറുപ്പ് നിറം…

By Harithakeralam
ഇന്ന് ലോക വൃക്ക ദിനം: അടുത്തറിയാം നമ്മുടെ പ്രധാന അവയവത്തെ

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത…

By Dr. Sajith Narayanan
ക്ഷീണം വിട്ടുമാറില്ല, രോഗപ്രതിരോധ ശേഷി കുറയും - ഇരുമ്പിന്റെ കുറവ് ശ്രദ്ധിക്കണം

ഇരുമ്പിന്റെ കുറവ് മനുഷ്യന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിളര്‍ച്ച, ക്ഷീണം, ബലഹീനത, രോഗപ്രതിരോധം എന്നിവയെല്ലാം ഇരുമ്പിന്റെ കുറവ് മൂലം നമുക്കുണ്ടാകും. ശരീരത്തിന് ഇരുമ്പ് ലഭിക്കാന്‍ സഹായിക്കുന്ന…

By Harithakeralam
കുടലിന് കരുത്ത് പകരാം

വയറിന് സുഖമില്ലെങ്കില്‍ നമുക്ക് ശാരീരികമായി മാത്രമല്ല മാനസികമായുമൊരു ഉന്മേഷമുണ്ടാകില്ല. കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ നല്ല ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒരു 35 വയസ് കഴിഞ്ഞവര്‍ ഭക്ഷണകാര്യത്തില്‍…

By Harithakeralam
ആരോഗ്യപ്രശ്‌നങ്ങളുണ്ടോ...? നാവ് കാണിച്ചു തരും ലക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് നാവ്. രുചിയറിയാനും സംസാരിക്കാനുമെല്ലാം നാക്ക് ആരോഗ്യത്തോടെയിരിക്കണം. എന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനുള്ള മുന്നറിയിപ്പും നാക്ക്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs