ഫിഷ് അമിനോ ആസിഡ് സാധാരണ എല്ലാവരും കൃഷിയില്‍ ഉപയോഗിക്കുന്നുണ്ടാവും. അതു പോലെ തന്നെ ഗുണം നല്‍കുന്ന ഒന്നാണ് എഗ്ഗ് അമിനോ. ഫിഷ് അമിനോ ആസിഡ് തയാറാക്കുന്ന അത്ര സമയമോ ചെലവോ ഇതു തയാറാക്കാന്‍ വേണ്ട.
അടുക്കളത്തോട്ടത്തിലെ കീടങ്ങളെ ഓടിക്കാനും പച്ചക്കറികളുടെ വിളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നതാണ് എഗ്ഗ് അമിനോ ആസിഡ്. മുട്ട ഉപയോഗിച്ചു വളരെ എളുപ്പം നമുക്കിത് വീട്ടിലുണ്ടാക്കാം. ഫിഷ് അമിനോ ആസിഡ് സാധാരണ എല്ലാവരും കൃഷിയില്‍ ഉപയോഗിക്കുന്നുണ്ടാവും. അതു പോലെ തന്നെ ഗുണം നല്‍കുന്ന ഒന്നാണ് എഗ്ഗ് അമിനോ. ഫിഷ് അമിനോ ആസിഡ് തയാറാക്കുന്ന അത്ര സമയമോ ചെലവോ ഇതു തയാറാക്കാന്‍ വേണ്ട.
ആവശ്യമുള്ള സാധനങ്ങള്‍
കോഴിമുട്ടകള്‍ - 7 എണ്ണം
ചെറുനാരങ്ങ - 24 എണ്ണം (മുട്ടകള്‍ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങ നീര് വേണം)
ശര്‍ക്കര - കാല്‍ കിലോ
തയാറാക്കുന്ന രീതി
കോഴിമുട്ടകള്‍ അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീരിലിട്ട് ഒരു ഭരണിയില്‍ അടച്ച് 15 - 20 ദിവസം വയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. കാല്‍ കിലോഗ്രാം ശര്‍ക്കര ഉരുക്കിയതും കൂടി ചേര്‍ത്ത് ഈ ലായനി നന്നായി ഇളക്കി പത്ത് ദിവസം കൂടി അടച്ചുവെക്കുക.
പ്രയോഗം
ഒരു മില്ലി മുതല്‍ മൂന്ന് മില്ലിവരെ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ സ്‌പ്രേ ചെയ്യാം. പത്ത് ദിവസത്തിലൊരിക്കല്‍ പ്രയോഗിച്ചാല്‍ മതി.
പ്രയോജനം
പച്ചക്കറികളില്‍ നന്നായി കായ്കള്‍ ഉണ്ടാകാന്‍ എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നത് സഹായിക്കും. പൂക്കള്‍ കൊഴിയുന്നത് നിയന്ത്രിക്കാനും വലിപ്പമുള്ള കായ്കള്‍ ഉണ്ടാകാനും ഇതു സഹായിക്കുന്നു.
കറിവേപ്പില് നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള് കറിവേപ്പ് മുരടിച്ചു തന്നെ നില്ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില് രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില് കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില് നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില് നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള് വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്ഗങ്ങള് സ്വീകരിച്ചാല് മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന് പാലു പോലെ പോഷകങ്ങള് അടങ്ങിയ പച്ചക്കറിയാണ് കോവല്. വലിയ പരിചരണമൊന്നും നല്കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല് വളര്ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള് ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില് നെല്ല് കുത്തി അരിയാക്കുമ്പോള് ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന് നല്‍കി പച്ചക്കറികള്‍ക്കും പഴവര്ഗങ്ങള്ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment