ഗുണത്തില്‍ ഒരല്‍പ്പം മുന്നില്‍ താറാവ് മുട്ടയാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറുന്നത്.
കോഴി മുട്ടയാണോ താറാവ് മുട്ടയാണോ ഏറ്റവും മികച്ചത്...? ഈ സംശയം പലര്‍ക്കുമുണ്ടായിരിക്കും. മികച്ച സമീകൃതാഹാരമായ മുട്ട പതിവായി കഴിക്കുന്നതു നല്ലതാണ്. സാധാരണയായി നാം ഏറ്റവുമധികം കഴിക്കാറുള്ളത് കോഴിമുട്ടയായിരിക്കും. എന്നാല്‍ ഗുണത്തില്‍ ഒരല്‍പ്പം മുന്നില്‍ താറാവ് മുട്ടയാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറുന്നത്. ഇതിനു കാരണം താഴെ പറയുന്നു.
1. വിറ്റാമിന്‍ ബി 12 ധാരാളമുണ്ട് താറാവ് മുട്ടയില്‍. ഓര്‍മശക്തി വര്‍ധിപ്പിക്കാനും നാഡീവ്യൂഹത്തെ സംരക്ഷിക്കാനുമിതു സഹായിക്കും.
2. വിറ്റാമിന്‍ A, സെലീനിയം എന്നിവയും താറാവ് മുട്ടയിലാണ് കൂടുതല്‍. കാഴ്ചശക്തി വര്‍ധിപ്പിക്കാനും തിമിരത്തെ പ്രതിരോധിക്കാനുമിതു സഹായിക്കുന്നു.
3.ശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിന്‍ ഡി ധാരാളമുണ്ട് മുട്ടയില്‍. ഇതു കാല്‍സ്യം ആഗീരണം ചെയ്യാന്‍ സഹായിക്കുകയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.
4.താറാവ് മുട്ടയില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതുകൊണ്ട് അത് രക്തക്കുറവ് അഥവാ അനീമിയ ഉള്ളവരുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും.
5. ഇതെല്ലാം കോഴിമുട്ടയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കൊളസ്‌ട്രോളും താറാവ് മുട്ടയിലുണ്ട്. ഇതിനാല്‍ കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍ക്ക് കോഴിമുട്ടയാണ് നല്ലത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment