തൈര് കഴിച്ചാലുള്ള പ്രധാന അഞ്ച് ഗുണങ്ങള്‍ നോക്കാം.
നാമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന പാല്‍ ഉത്പന്നമാണ് തൈര്. പാലിനേക്കാളും ഗുണങ്ങള്‍ ഉണ്ടെന്നാണ് തൈരിനുള്ള വിശേഷണം. തൈര് കഴിച്ചാലുള്ള പ്രധാന അഞ്ച് ഗുണങ്ങള്‍ നോക്കാം.
1. പ്രോബയോട്ടിക്‌സ് ധാരാളമുണ്ട് തൈരില്‍, ഇതു ദഹനത്തെ മെച്ചപ്പെടുത്തും. അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാനിതു സഹായിക്കും.
2. എല്ലിനും പല്ലിനും ശക്തി നല്‍കാന്‍ സഹായിക്കുന്ന കാല്‍സ്യം തൈരില്‍ ധാരാളമുണ്ട്. ഇത് ഓസ്റ്റിയോപൊറോസിസ് തടയാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ്.
3. പ്രോട്ടീന്‍, വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കും.
4. തൈരില്‍ കലോറി കുറവും പ്രോട്ടീന്‍ കൂടുതലുമാണ്. വിശപ്പ് കുറയ്ക്കാനിതു സഹായിക്കും. ഇതുമൂലം അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
5. കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇവ ഹൃദയമിടിപ്പ് നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment