മണ്ണില്ലാ കൃഷിരീതിയിലൂടെയാണ് ടീച്ചര്‍ ഡ്രാഗണ്‍ഫ്രൂട്ട് ചെടികള്‍ വളര്‍ത്തുന്നത്. അതിലാകട്ടെ നിത്യവും കായ്ഫലവുമുണ്ട്. ടെറസിലാണ് മണ്ണ് ഇല്ലാതെ ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തുന്നത്
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും ഗവേഷണങ്ങളുമായി ഇവര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലൂടെ ലക്ഷങ്ങള്‍ സ്വന്തമാക്കുന്നു.
2022 മേയ് 31 ന് വര്‍ക്കല ഗവണ്മെന്റ് സ്കൂളില്‍ നിന്ന് ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്തു. ഏതാണ്ട് ആ നാളില്‍ തന്നെയാണ് അമ്മയുടെ മരണവും. ഈ രണ്ടു സംഭവങ്ങളാണ് കൃഷിയുടെ ലോകത്തിലേക്കെത്തിക്കുന്നതെന്നു രമാഭായി പറയുന്നു. ഭര്‍ത്താവ് ഭുവനചന്ദ്രന് ബാങ്കില്‍ സീനിയര്‍ മാനെജറായി റിട്ടയര്‍ ചെയ്തു, ഇപ്പോള്‍ രാജധാനി എന്‍ജിനീയറിങ്ങ് കോളെജിലാണ് ജോലി ചെയ്യുന്നത്, മകന് ഡല്‍ഹിയിലും. വെറുതേ ഇരിക്കുന്ന നേരത്ത് അമ്മയെക്കുറിച്ചു ചിന്തിച്ചു സങ്കടപ്പെടുമായിരുന്നു. അങ്ങനെ കൃഷി ചെയ്യാമെന്നു തീരുമാനിച്ചു. പഴച്ചെടികള്‍ നടാനായിരുന്നു പദ്ധതി. പല തരത്തില്‍ നടത്തിയ അന്വേഷണം ഒടുവില്‍ ഡ്രാഗണ്‍ ഫ്രൂട്ടിലേക്കെത്തിച്ചു.
കൊല്ലം ചാത്തന്നൂരിലെ രമാഭായിയുടെ വീട്ടുമുറ്റത്തും പറമ്പിലും മട്ടുപ്പാവിലും നിറയെ ഡ്രാഗണ്‍ഫ്രൂട്ട് കായ്ച്ചു നില്‍ക്കുന്നത് കാണാം. 90 പോസ്റ്റുകളിലായാണ് ഡ്രാഗണ്‍ഫ്രൂട്ട് തൈകള്‍ നട്ടിരിക്കുന്നത്. തൈകള്‍ നട്ടു ആറാം മാസം മുതല്‍ ഫലം ലഭിച്ചു തുടങ്ങി. മറ്റ് ഡ്രാഗണ്‍ഫ്രൂട്ട് കര്‍ഷകരില്‍ നിന്ന് വ്യത്യസ്തയാണ് ടീച്ചര്‍. എന്താണെന്നല്ലേ... മണ്ണില്ലാ കൃഷിരീതിയിലൂടെയാണ് ടീച്ചര്‍ ഡ്രാഗണ്‍ഫ്രൂട്ട് ചെടികള്‍ വളര്‍ത്തുന്നത്. അതിലാകട്ടെ നിത്യവും കായ്ഫലവുമുണ്ട്. ടെറസിലാണ് മണ്ണ് ഇല്ലാതെ ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തുന്നത്. മണ്ണും വെള്ളവുമായി വീട് വൃത്തികേടാവുമോ എന്ന ആശങ്കയില്‍ നിന്നാണ് മണ്ണില്ലാക്കൃഷി തുടങ്ങുന്നത്. ചാക്കില്‍ കരിയിലയും കരിയിലപ്പൊടിയും നിറച്ച് കപ്പ കൃഷി ചെയ്തിരുന്നു, നല്ല വിളവും ലഭിച്ചു. ഇതു പോലെ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രാഗണിന്റെ ഒരു തണ്ട് മണ്ണിലും മറ്റൊന്ന് കരിയില മിക്സഡ് കംപോസ്റ്റ് മിശ്രിതത്തിലും നട്ടു. കംപോസ്റ്റിലെ തൈയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ മുള വന്നു. മണ്ണില്‍ നട്ടതു മുളയ്ക്കാന്‍ ഒന്നര മാസം സമയമെടുത്തു. അങ്ങനെ 2023ല്‍ മണ്ണില്ലാകൃഷിയിലേക്ക് കടന്നു. കരിയിലയും പച്ചിലയും അറക്കപ്പൊടിയും നെല്ല് കുത്തിയ തവിടും ചേര്‍ത്ത് വലിയ അളവില്‍ കംപോസ്റ്റ് മിശ്രിതം തയാറാക്കി. വേപ്പിന്‍പിണ്ണാക്കും എല്ലുപ്പൊടിയും ആദ്യനാളില്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഉപയോഗിക്കാറില്ല. 50 ബാരലില്‍ മണ്ണില്ലാക്കൃഷിരീതിയിലൂടെ ഡ്രാഗണ്‍ ഫ്രൂട്ട് നട്ടു വീടിന് മുകളില്‍ കൃഷി ആരംഭിച്ചു.
ടെറസിലായതു കൊണ്ട് അധികം ഭാരമുണ്ടാകരുതെന്നു കരുതി ഒരു ബാരലില്‍ രണ്ട് തൈ വീതമാണ് നട്ടത്. തൈയും ഡ്രമ്മുമൊക്കെയെടുത്ത് വീടിന് അകത്തു കൂടി മുകളിലേക്ക് പോകുന്നത് ബുദ്ധിമുട്ടാണ്, കപ്പിയും തൊട്ടിയും വച്ചു ഡ്രമ്മും സ്റ്റാന്‍ഡുമൊക്കെ വീടിന് പുറത്ത് നിന്നു കൊണ്ടു തന്നെ മുകളിലെത്തിച്ചു. ജി ഐ പൈപ്പുകള്‍ കൊണ്ടുണ്ടാക്കിയ സ്റ്റാന്‍ഡിലാണ് ഡ്രമ്മുകള്‍ സ്ഥാപിച്ചത്. പടര്‍ന്നു കയറാനും പൈപ്പുകള്‍ നല്കി. സാധാരണ കൃഷിയേക്കാള്‍ നല്ല ചെലവും വന്നു. എന്നാല്‍ മണ്ണില്ലാകൃഷി വെറും ആറുമാസം കൊണ്ടു വിജയം കണ്ടു. ടെറസില്‍ നിന്നു മാത്രം മാസം മിനിമം അറുപതിനായിരം രൂപയുടെ ഫലം ലഭിക്കുന്നു. ടെറസിലെ കൃഷി വിജയമായതോടെയാണ് 80 സെന്റിലെ റബര്‍ വെട്ടി ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ആരംഭിച്ചു.ഇവിടെയും ജി ഐ പൈപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരെണ്ണത്തില്‍ മൂന്നു തൈ വീതം 400 മൂടാണ് നട്ടത്. ഒരു മൂട്ടില് നിന്ന് ഒരേ സമയം 30 പഴം വരെ ലഭിക്കുന്നുണ്ട്.
മലേഷ്യ, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ചു കാലാവസ്ഥയില്‍ മാറ്റം വരുത്തി പഴം ലഭ്യത ആറു മാസത്തില്‍ നിന്നു വര്‍ധിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ ഈ രീതി ചെയ്യുന്നുണ്ട്. ആ രീതി ടീച്ചറും പരീക്ഷിച്ചു നോക്കി. രാവിലെ ആറു മുതല്‍ രാത്രി ആറു വരെ സ്പ്രിംഗ്ലര്‍ വഴി വെള്ളം തുടര്‍ച്ചയായി സ്പ്രേ ചെയ്യും. സന്ധ്യയാകുമ്പോള്‍ ഇത് അവസാനിപ്പിച്ച് രാത്രി മുഴുവനും സ്ട്രോങ്ങ് ലൈറ്റ് കത്തിച്ചിടും. മഴയും കിട്ടുന്നുണ്ട്, വെയിലും കിട്ടുന്നുണ്ട്. ചൂടും തണുപ്പും മാറ്റി കൊടുത്ത് കാലാവസ്ഥ വ്യതിയാനം വരുത്തി. അതുകൊണ്ടിപ്പോള്‍ വര്‍ഷത്തില്‍ 365 ദിവസവും ഡ്രാഗണ്‍ഫ്രൂട്ട് ഈ തോട്ടത്തില്‍ കായ്ച്ചു നില്‍പ്പുണ്ട്. ഒരു തണ്ട് നട്ടാല്‍ 30 വര്‍ഷം ഉറപ്പായും ഫലം കിട്ടും. ആദ്യവര്‍ഷം കായ്ഫലം കുറവായിരിക്കുമെന്നു മാത്രം. പിന്നീട് ഓരോ വര്‍ഷം കൂടുന്തോറും വിളവ് കൂടി കൊണ്ടിരിക്കും. ചുവപ്പ് നിറമുള്ള ഇനമാണ് ഇവിടെ വളര്‍ത്തുന്നത്.
പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. വേനല്നാളുകളില് സ്ലറിയാണ് തൈകള്‍ക്ക് നല്‍കുന്നത്. പച്ചില സ്ലറി, മിക്സഡ് ഫിഷ്അമിനോ, വേസ്റ്റ് സ്ലറി, ഉള്ളിത്തോട് സ്ലറി, മിക്സഡ് ഫ്രൂട്ട് സ്ലറി തുടങ്ങി വ്യത്യസ്തമായ പത്തോളം സ്ലറിയാണ് ഇവിടുണ്ടാക്കുന്നുണ്ടെന്നു കര്‍ഷക പറയുന്നു. മൂന്നു മാസത്തിലൊരിക്കല്‍ ചാണകമോ വൃത്തിയാക്കിയ കോഴിക്കാഷ്ഠമോ നല്‍കും. തൈ നടുമ്പോള്‍ നന്നായി നനയ്ക്കുമെങ്കിലും പിന്നീട് ആഴ്ചയിലൊരിക്കല്‍ മാത്രമാകും. മഴവെള്ളം ചെടിയുടെ ചുവട്ടില്‍ കെട്ടിനില്‍ക്കരുത്, ചെടി ചീഞ്ഞു പോകാന്‍ കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷത്തില്‍ എല്ലാ മാസവും കായ്ഫലം ലഭിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിപണിയെക്കുറിച്ച് രമാഭായ് ടീച്ചര്‍ ഒരു ടെന്‍ഷനും ഇല്ല. ആവശ്യക്കാര്‍ വീട്ടില്‍ വന്നു വാങ്ങും , കൊല്ലം ജില്ലയ്ക്ക് പുറത്ത് നിന്നു പോലും ആളുകള്‍ വാങ്ങാനെത്തുന്നു. ജൈവപഴങ്ങളും പച്ചക്കറികളും മാത്രം വില്‍ക്കുന്ന അഗ്രോ എന്ന സ്ഥാപനത്തിലേക്കും ഡ്രാഗണ്‍ഫ്രൂട്ട് വില്‍ക്കുന്നുണ്ട്. ഓഫ്സീസണില്‍ 250 രൂപയ്ക്കും സീസണില്‍ 200 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. തൈയുടെ വിപണനവുമുണ്ട്. കൃഷി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനായി സ്വന്തമായി യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്. സ്വന്തം കൃഷിയിടത്തെ വിശേഷങ്ങളൊക്കെയും ജെസിസ് വേള്‍ഡ് (jc's world ) എന്ന ചാനലിലൂടെയാണ് ആളുകളിലേക്കെത്തിക്കുന്നത്. 15ലേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയ രമയുടെ വിജയത്തിന് പിന്നില്‍ കുടുംബത്തിന്റെ പിന്തുണയുമുണ്ട്. മകന് ഡോ. അദ്വൈത് കൃഷ്ണ ചന്ദ്, മരുമകള്‍ അശ്വതി.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന് ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment