കറിവേപ്പ് അത്ര പെട്ടെന്ന് നമുക്ക് പിടി തരുന്ന ചെടിയല്ല. എന്നാല്‍ ടെക്‌നിക്കുകള്‍ പ്രയോഗിച്ച് കറിവേപ്പിനെ കാടു പോലെ വളര്‍ത്താം.
അടുക്കളത്തോട്ടത്തില്‍ ഒന്നോ രണ്ടോ കറിവേപ്പിലച്ചെടി വളര്‍ത്തുന്നവരാണ് നമ്മളെല്ലാം. പക്ഷെ ഒന്നോ രണ്ടോ തവണ ഇല നുള്ളിയാല്‍ കറിവേപ്പ് ഒന്നു പച്ചപിടിക്കാന്‍ കുറെ ദിവസമെടുക്കുമെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. കറിവേപ്പ് അത്ര പെട്ടെന്ന് നമുക്ക് പിടി തരുന്ന ചെടിയല്ല. എന്നാല്‍ ടെക്‌നിക്കുകള്‍ പ്രയോഗിച്ച് കറിവേപ്പിനെ കാടു പോലെ വളര്‍ത്താം.
കഞ്ഞിവെള്ളം പുളിപ്പിച്ചത് കറിവേപ്പിന് നല്ല വളവും കീടനാശിനിയുമാണ്. എന്നാല്‍ ഇതു മാത്രം പ്രയോഗിച്ചാല്‍ എപ്പോഴും നല്ല ഫലം ലഭിക്കണമെന്നില്ല. കഞ്ഞിവെള്ളത്തോടൊപ്പം കുറച്ച് വെളുത്തുള്ളി കൂടി കലക്കി ഒഴിച്ചു നോക്കൂ, 20 ഗ്രാം വെളുത്തുള്ളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മാസത്തില്‍ രണ്ടു തവണ പ്രയോഗിച്ചാല്‍ മതി, കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് നല്ല ഫലം ലഭിക്കും. പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രമാണെങ്കില്‍ ആഴ്ചയില്‍ ഒരു തവണ പ്രയോഗിക്കാം. ഇലകളെ നശിപ്പിക്കുന്ന കീടങ്ങള്‍ നശിക്കുകയും നല്ല പച്ചപ്പോടെ ചെടി വളരുകയും ചെയ്യും. കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും ചേര്‍ത്തുള്ള ലായനിയും ചെടിക്ക് ഏറെ നല്ലതാണ്. രണ്ടു ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം പിണ്ണാക്ക് അലിയിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കുക.ഇതും മാസത്തില്‍ രണ്ടു തവണ ഉപയോഗിക്കണം.
ഇഷ്ടികപ്പൊടി വളമോ എന്ന് ചോദിക്കാന്‍ വരട്ടെ, ചുവന്ന ഇഷ്ടികയുടെ പൊടി കറിവേപ്പ് ചെടികള്‍ക്ക് നല്ലൊരു വളമാണ്. ഒരു ചെടിക്ക് 50 മുതല്‍ 100 ഗ്രാം വരെ പ്രയോഗിക്കാം. ചെടിയില്‍ നിന്ന് 1-2 അടി അകലത്തില്‍ പ്രയോഗിക്കണം.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment