മോര് ഉപയോഗിച്ചു തയാറാക്കുന്ന ഈ കീടനാശിനി പ്രയോഗിച്ചു പ്രശ്നത്തിനു പരിഹാരം കാണാം.
പച്ചമുളക്, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ വിളകള്‍ വളര്‍ച്ചയില്ലാതെ കുരുടിച്ചു നില്‍ക്കുന്നുവെന്ന പ്രശ്നം സാധാരണമാണ്. വിവിധ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചാലും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചെന്നു വരില്ല. ജൈവ രീതി ഉപേക്ഷിച്ചു മറ്റു കീടനാശിനികള്‍ പ്രയോഗിക്കേണ്ടിയും വരും ചിലപ്പോള്‍. എന്നാല്‍ മോര് ഉപയോഗിച്ചു തയാറാക്കുന്ന ഈ കീടനാശിനി പ്രയോഗിച്ചു പ്രശ്നത്തിനു പരിഹാരം കാണാം.
മോര്, ശര്‍ക്കര, പച്ചച്ചാണകം, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ഈ ജൈവ ലായനി തയാറാക്കുക.
1. മോര് -ഒരു ലിറ്റര്‍
2. ശര്‍ക്കര പൊടിച്ചത് - 100 ഗ്രാം
3. നെയ്യ് - ഒരു ടീസ്പൂണ്‍
4. പച്ചച്ചാണകം- ഒരു സ്പൂണ്‍
അഞ്ചു ലിറ്റര്‍ വെള്ളം കൊള്ളുന്ന ബക്കറ്റ് എടുത്ത് ഇതിലേക്ക് മോര് ഒഴിക്കുക. ഇതിലേക്ക് 100 ഗ്രാം ശര്‍ക്കരയിടുക. ഒരു ടീസ് പൂണ്‍ നെയ്യ്, പച്ചച്ചാണകം എന്നിവയിട്ട് നല്ലവണ്ണം ഇളക്കുക. നെയ്യും മോരും ലയിക്കാന്‍ നല്ല പോലെ ഇളക്കിയാല്‍ മാത്രമേ മിക്സായി മാറൂ. തുടര്‍ന്ന് ബക്കറ്റ് തുണി ഉപയോഗിച്ച് മൂടി കെട്ടിവയ്ക്കുക. എന്നിട്ട് വെയില്‍ കിട്ടാത്ത സ്ഥലത്ത് ഏഴു ദിവസമെടുത്തുവയ്ക്കുക. ദിവസത്തില്‍ ഒരിക്കല്‍ ബക്കറ്റ് നല്ല പോലെ ഇളക്കി കൊടുക്കണം. എന്നാല്‍ കെട്ടിവച്ച തുണി തുറന്ന് ഇളക്കരുത്.
ഏഴു ദിവസത്തിന് ശേഷം തുണിയെടുത്ത് രണ്ടിരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കാം. സ്്രേപ ചെയ്യുകയും തടത്തിലൊഴിച്ചു കൊടുക്കാനും ഈ ലായനി ഉപയോഗിക്കാം. തൈകള്‍ നട്ട് ഒരാഴ്ച കഴിഞ്ഞ ശേഷം ഈ ലായനി പ്രയോഗിക്കാം. കുരുടിപ്പ് തുടങ്ങുമ്പോള്‍ തന്നെ പ്രയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും. കാല്‍സ്യം നല്ല പോലെ ഉള്ളതിനാല്‍ പെട്ടെന്നു പൂക്കാനും കായ്ക്കാനുമിതു സഹായിക്കും.
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
കൃഷിയിലും മൃഗപരിപാലനത്തിലും ഹോര്‍മോണുകള്‍ എന്നും വിവാദ വിഷയമാണ്. ഇറച്ചിക്കോഴികളിലും മറ്റും ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുണ്ടെന്ന വിവാദത്തിന് ഒരിക്കലും അറുതി വരാറില്ല. എന്നാല്‍ പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും…
പച്ചമുളക്, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ വിളകള്‍ വളര്‍ച്ചയില്ലാതെ കുരുടിച്ചു നില്‍ക്കുന്നുവെന്ന പ്രശ്നം സാധാരണമാണ്. വിവിധ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചാലും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചെന്നു…
എല്ലാതരം ചെടികള്‍ക്കും അനുയോജ്യമായ ഉത്തമ ജൈവവളമാണ് കമ്പോസ്റ്റ്. പലതരത്തില്‍ കമ്പോസ്റ്റുകള്‍ നാം തയാറാക്കാറുണ്ട്. ഒരാഴ്ച, ഒരു മാസം എന്തിന് ഒരു ദിവസം കൊണ്ടു പോലും കമ്പോസ്റ്റ് തയാറാക്കാമെന്നു പറയുന്നവരുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment