വാട്ട രോഗത്തെ തുരത്തി വെള്ളരി നന്നായി വളരാന്‍

ഫ്യൂസേറിയം വാട്ടമെന്ന രോഗമിപ്പോള്‍ വെള്ളരിയില്‍ വ്യാപകമായി കാണുന്നുണ്ട്. ഉത്പാദനം മുരടിച്ച് കൃഷി നശിക്കാനിതു കാരണമാകും.

By Harithakeralam
2025-10-31

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെള്ളരി. വേനല്‍ച്ചൂടില്‍ നിന്ന് നമ്മുടെ ശരീരത്തിനു രക്ഷ നേടാന്‍ വെളളരി കൊണ്ടു വിവിധയിനം സാലഡുകളും മറ്റും തയാറാക്കി കഴിക്കുന്നതു സഹായിക്കും. എന്നാല്‍ ഫ്യൂസേറിയം വാട്ടമെന്ന രോഗമിപ്പോള്‍ വെള്ളരിയില്‍ വ്യാപകമായി കാണുന്നുണ്ട്. ഉത്പാദനം മുരടിച്ച് കൃഷി നശിക്കാനിതു കാരണമാകും.

ലക്ഷണങ്ങള്‍  

ഇലകളില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗ ലക്ഷണം. ജലസേചനം നടത്തുന്നത് ഈ അവസ്ഥയെ മറികടക്കാന്‍ സഹായകമല്ല. രോഗം ബാധിച്ച ചെടി മഞ്ഞളിച്ചു വാടിപ്പോകുന്നു. തണ്ടിന്റെ അടിഭാഗം വീര്‍ത്ത് പൊട്ടി അതിനോടനുബന്ധിച്ച് ചെടി നശിച്ചു പോകുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തക്കാളി, വഴുതന, കുരുമുളക് എന്നിവയേയും ഈ രോഗം ബാധിക്കാറുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍  കുമിള്‍ തഴച്ചുവളരുകയും അസിഡിറ്റി ഉള്ള മണ്ണില്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും.

നിയന്ത്രണ മാര്‍ഗങ്ങള്‍

 

1. ശരിയായ നിര്‍വാര്‍ച്ച ഉറപ്പുവരുത്തുക  

2. രോഗം ബാധിച്ച തൈകള്‍ നീക്കം ചെയ്യുക.  

3. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിക്കുക.  

4. ട്രൈ ക്കോ ഡർമ്മ സമ്പൂഷ്ട ചാണകം ചെടിയുടെ കടയ്ക്കല്‍ ചേര്‍ത്ത് കൊടുക്കുക.

5. ഹെക്‌സകൊണാസോള്‍ 1 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചുവട്ടില്‍ ഒഴിക്കുക.

6. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ നടുക.

7. കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക.

8. ഒരു തവണ കൃഷി കഴിഞ്ഞാല്‍ പച്ചക്കറിച്ചെടികളുടെ അവശിഷ്ടങ്ങളെല്ലാം കത്തിച്ച് കളഞ്ഞു കൃഷിയിടം വൃത്തിയാക്കുക.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs