നാരങ്ങ വെള്ളം കുടിക്കുന്നതു മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ചൂടുകാലമാണ് ഇനി നമ്മുടെ മുമ്പിലുള്ളത്. ഈ സമയത്ത് തണുത്ത നാരങ്ങ വെള്ളം കുടിക്കുന്നതു നല്ല ആശ്വാസമായിരിക്കും. എന്നാല്‍ പതിവായി നാരങ്ങ വെള്ളം കുടിക്കുന്നതു പല ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. നാരങ്ങ വെള്ളം കുടിക്കുന്നതു മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. നെഞ്ചിരിച്ചല്‍ ഉള്ളവരാണെങ്കില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. അന്നനാളത്തെയും ആമാശയത്തിലെ ആസിഡ് അവിടെത്തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്ന അന്നനാളത്തിലെ പേശിയെയും നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ കുഴപ്പത്തിലാക്കും. നെഞ്ചരിച്ചില്‍ വര്‍ധിക്കാനിതു കാരണമാകും.
2. വെറും വയറ്റില്‍ ഒരിക്കലും നാരങ്ങാവെള്ളം കുടിക്കരുത്. ഇതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
3. പല്ലിലെ ഇനാമലിനെ നാരങ്ങ വെള്ളം പതിവായി കുടിക്കുന്നത് ബാധിക്കാന്‍ സാധ്യതയുണ്ട്. പല്ല് കൂടുതല്‍ ദുര്‍ബലവും നിറത്തില്‍ മാറ്റം വരാനും കാവറ്റീസിനും നാരങ്ങയിലെ അസിഡിക് സ്വഭാവം കാരണമാകും.
4. വായ്പ്പുണ്ണ് ഉള്ളവരും നാരങ്ങാവെള്ളം ഒഴിവാക്കണം. വേദന വര്‍ധിപ്പിക്കും, മുറിവ് ഉണങ്ങാന്‍ സമയമെടുക്കും.
5. തൊണ്ടവേദനയുള്ളവരും നാരങ്ങ വെള്ളം ഒഴിവാക്കണം. നാരങ്ങയിലെ ആസിഡ് ടിഷ്യുവിനെ സുഖപ്പെടുത്തുന്നതിന് പകരം അത് വീങ്ങാന്‍ കാരണമാകും.
6. സിട്രസ് പഴമാണ് നാരങ്ങ. നാരങ്ങ വെള്ളം കുടിച്ചാല്‍ ചൊറിച്ചിലോ നീര്‍വീക്കമോ ഉണ്ടായാല്‍ സിട്രസ് അലര്‍ജിയുള്ള ആളാണ് നിങ്ങള്‍. നാരങ്ങ, ഓറഞ്ച് പോലുള്ളവ ഒഴിവാക്കുക.
7. പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ നാരങ്ങാവെള്ളം കുടിക്കരുത്. അതിന്റെ അസിഡിറ്റിയും കോംമ്പൗണ്ടുകളും ശരീരം മരുന്നിനെ ആഗിരണം ചെയ്യുന്നതിനെ ബാധിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment