35 എണ്ണത്തിനെ അധികൃതര്‍ സ്ഥലത്ത് നിന്നുമാറ്റിയെന്നും പലയിടത്തായി കാക്കകള്‍ വീണു ചാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്ത്യയിലെ മിക്ക നഗരങ്ങളിലുമുള്ള പക്ഷിയാണ് കാക്കകള്‍. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ നിന്നും കാക്കകളെ കുറിച്ച് പുറത്ത് വരുന്നത് അല്‍പ്പം ആശങ്കാജനകമായ വാര്‍ത്തയാണ്. രണ്ടു ദിവസത്തിനകം 50 തോളം കാക്കകളാണ് ഈ നഗരത്തില്‍ പലയിടത്തായി ചത്ത് വീണിരിക്കുന്നത്. 35 എണ്ണത്തിനെ അധികൃതര്‍ സ്ഥലത്ത് നിന്നുമാറ്റിയെന്നും പലയിടത്തായി കാക്കകള്‍ വീണു ചാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഹുതാമ സ്മാരക ഗാര്ഡന്, മഹാത്മാഗാന്ധി ഗാര്ഡന് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രദേശ വാസികളുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയതായി ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ഡോ. പ്രകാശ് ദോണ്ട് അറിയിച്ചു. മഹാത്മാ ഗാന്ധി പാര്‍ക്കില്‍ നിന്നും 10-15 കാക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഇവയെ പുനെയിലെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാക്കകള്‍ ചത്ത് പോകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. എന്നാലും കാക്കകള്‍ ചാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്പാദനരംഗം മികച്ചതാക്കാന്‍ അത്യുല്പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment