കൃത്യമായ പരിചരണം ലഭിക്കാതെ ഉത്പാദനം കുറഞ്ഞ അവസ്ഥയിലായിരിക്കും നമ്മുടെ വീട്ടുമുറ്റത്തെ മിക്ക തെങ്ങുകളും. നല്ല പരിചരണം നല്‍കി ഇവയെ ഉത്പാദനമുള്ളതാക്കാം.
റബറും ജാതിയും പുറകെ റംബുട്ടാന്‍ പോലുള്ള ഫല വൃക്ഷങ്ങളും കേരളത്തില്‍ വ്യാപകമാവും മുമ്പേ നാം തെങ്ങ് വളര്‍ത്തുന്നുണ്ട്. കല്‍പ്പവൃക്ഷത്തിന്റെ കൃഷി നമ്മുടെ നാട്ടില്‍ കുറഞ്ഞുവരുകയാണെങ്കിലും തേങ്ങയുടെ ഉപയോഗത്തില്‍ മാറ്റമൊന്നുമില്ല. കൃത്യമായ പരിചരണം ലഭിക്കാതെ ഉത്പാദനം കുറഞ്ഞ അവസ്ഥയിലായിരിക്കും നമ്മുടെ വീട്ടുമുറ്റത്തെ മിക്ക തെങ്ങുകളും. നല്ല പരിചരണം നല്‍കി ഇവയെ ഉത്പാദനമുള്ളതാക്കാം.
1.വിത്തുതേങ്ങ ശേഖരിക്കുമ്പോള്‍ അടിവശം ഉരുണ്ട തേങ്ങ നോക്കിയെടുക്കുക. വര്‍ഷം തോറും 100 നാളികേരത്തില്‍ കൂടുതല്‍ ഉല്‍പ്പാദനമുള്ളതും 10 മുതല്‍ 30 വര്‍ഷത്തിനിടയില്‍ പ്രായമുള്ളതുമായ തെങ്ങില്‍ നിന്നു വേണം വിത്തുതേങ്ങ ശേഖരിക്കാന്‍.
2. തെങ്ങിന്‍ തൈ വെയ്ക്കുന്ന അവസരത്തില്‍ കുഴിയില്‍ ഒരു കൂവക്കിഴങ് കൂടി നടുക. തോട്ടത്തില്‍ ഇടവിളയായും കൂവ കൃഷി അനുയോജ്യമാണ്. വേരു തിന്നുന്ന പുഴുക്കളുടെ ശല്യം മാറാനിത് ഉപകരിക്കും.
3. വിത്ത് തേങ്ങ നന്നായി നനച്ചശേഷം (ഒരാഴ്ചയോളം വെള്ളത്തില്‍ കുതിര്‍ത്തശേഷം) പാകിയാല്‍ മുള വേഗം വരുമെന്നൊരു വിശ്വാസമുണ്ട്.
4.വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം തെങ്ങിന്‍തോപ്പില്‍ പുകയിടല്‍ നടത്തുന്നത് നല്ലതാണ്.
5. പഴകിയ കഞ്ഞിവെള്ളം സ്ഥിരമായി ഒഴിച്ചു കൊടുത്താല്‍ തെങ്ങില്‍ കായ പിടുത്തം കൂടും.
6. ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ ലയിപ്പിച്ച് തെങ്ങിന്‍ തടത്തില്‍ ഒഴിച്ചാല്‍ മച്ചിങ്ങ പൊഴിച്ചില്‍ കുറയുമെന്ന് കര്‍ഷക അനുഭവം.
7. തെങ്ങിന്‍ തൈകള്‍ നടുന്ന കുഴിയില്‍ ഉലുവ കൂടി ചതച്ചിട്ടാല്‍ ചിതലിന്റെ ശല്യം കുറയും.
8. തെങ്ങിന്‍ തോപ്പുകളില്‍ മഞ്ഞള്‍ കൂടി നട്ടുവളര്‍ത്തിയാല്‍ തെങ്ങിന് കീടബാധ നന്നേ കുറവായിരിക്കും.
9.മഞ്ഞള്‍ വെന്തശേഷമുള്ള വെള്ളം നന്നായി ചൂടാറിയശേഷം തെങ്ങിന്‍ തടത്തില്‍ ഒഴിവാക്കാവുന്നതാണ്. കീടശല്യം കുറയുവാന്‍ ഉപകരിക്കും.
10.തെങ്ങിന്‍ തോട്ടത്തില്‍ വൈകുന്നേരങ്ങളില്‍ ജൈവ അവശിഷ്ടങ്ങള്‍ കൂട്ടി തീയിട്ട് പുകച്ചാല്‍ ചെല്ലി വരില്ല. മണ്ഡരി ശല്യം കുറയ്ക്കുവാനും പുകയ്ക്കല്‍ നല്ലതാണ്.
11.വേനല്‍ക്കാലങ്ങളില്‍ ചപ്പുചവറുകള്‍ ഓലകള്‍ എന്നിവ ഇട്ട് തെങ്ങിന്‍ തടത്തില്‍ പുതയിടണം. ഇത് ഉണക്കിനെ തടയാനും മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുവാനും ഉത്തമം.
12.വിത്തുതേങ്ങയുടെ കണ്ണൂ ഭാഗത്തെ ചകിരി ഭാഗികമായി ചെത്തിക്കളഞ്ഞ് പാകിയാല്‍ വേഗത്തില്‍ മുളയ്ക്കുകയും കരുത്തുറ്റ തൈകള്‍ ലഭിക്കുകയും ചെയ്യും.
14. തെങ്ങിന്‍തോപ്പിലെ തേനീച്ച വളര്‍ത്തല്‍ പരാഗണത്തെ സഹായിക്കും. ഇതിനായി തെങ്ങിന്‍തോപ്പില്‍ തേനീച്ച പെട്ടികള്‍ വെച്ചാല്‍ മതിയാകും.
15.ചാണക വെള്ളം കലക്കി തെങ്ങിന്‍ തടത്തില്‍ ഒടിക്കുന്നത് കൂടുതല്‍ കായ് പിടുത്തത്തിന് ഉപകരിക്കും.
ധാരാളം ആളുകള് ഇപ്പോള് ഗ്രോബാഗില് ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില് നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല് രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ് ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്പ്പെട്ട കുരുമുളക് ഒരു ദീര്ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില് കുറ്റിക്കുരുമുളക് വളര്ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്ഷങ്ങളില് നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല് അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന് ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന് സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്നാട്ടില് നിന്നാണ്…
നെല് വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില് വരുന്ന ചില പാടശേഖരങ്ങളില് മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്ഷകന്റെ നടുവൊടിച്ചപ്പോള് ആശ്വാസം പകര്ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്ധിത ഉല്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്പാദനവും വര്ധിപ്പിക്കുന്നതിനായി സ്പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്ക്കരിച്ചു. 422.30 കോടി രൂപ ചെലവില്…
© All rights reserved | Powered by Otwo Designs
Leave a comment