തെങ്ങിന്റെ ചങ്ങാതിമാര്‍ ഇനി ഒരു ഫോണ്‍ കോളില്‍

കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്.

By Harithakeralam
2023-10-21

തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ്, തെങ്ങിന്റെ ചങ്ങാതിമാര്‍ക്കായി കോള്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം.

വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിക്കല്‍, രോഗകീട നിയന്ത്രണം, നഴ്‌സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ കേര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2377266 (Extn: 137) എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. ഇതിനുപുറമെ കര്‍മ്മനിരതരായി സേവനം ചെയ്യാന്‍ തയ്യാറായിട്ടുള്ള മറ്റു ചങ്ങാതിമാര്‍ക്കും കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി 8848061240 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, പേര്, മേല്‍വിലാസം, ബ്ലോക്ക്/പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വാട്ട്‌സ്ആപ്പ് സന്ദേശമായി ഈ നമ്പരില്‍ അയക്കേണ്ടതാണ്.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs