ഇപ്പോള്‍ കൊടുക്കുന്ന വള പ്രയോഗം കൊണ്ട് വരുന്ന ഒരു വര്‍ഷം തെങ്ങ് നല്ല വിളവ് നല്‍കും.
മലയാളികളുടെ സ്വന്തം കല്‍പ്പ വൃക്ഷമാണ് തെങ്ങ്. ഗ്രാമത്തിലായാലും നഗരത്തിലായാലായും ഒന്നോ രണ്ടോ തെങ്ങില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. തെങ്ങിന് തടം തുറന്നു വള പ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇപ്പോള്‍ കൊടുക്കുന്ന വള പ്രയോഗം കൊണ്ട് വരുന്ന ഒരു വര്‍ഷം തെങ്ങ് നല്ല വിളവ് നല്‍കും.
തെങ്ങിന് തടത്തിന്റെ ഒരു മീറ്റര്‍ ചുറ്റളവിലും ഒന്നര അടി താഴ്ച്ചയിലും മണ്ണെടുത്തു തടത്തിനു ചുറ്റിലുമായി വകഞ്ഞ് മാറ്റണം. തെങ്ങിന്റെ വേരുകള്‍ ധാരാളം ഈ ഭാഗങ്ങളില്‍ ഉണ്ടാകും. ഇവ ചെറുതായി മുറിഞ്ഞാലും കുഴപ്പമില്ല. നന്നായി തടം തയാറാക്കേണ്ട് തെങ്ങുകളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കും വേനല്‍ക്കാലത്ത് പുതയിടാനും അത്യാവശ്യമാണ്.
പച്ചിലകള്‍, തെങ്ങിന്റെ ഓല എന്നിവ വെട്ടി തടത്തില്‍ മുക്കാല്‍ ഭാഗം നിറയ്ക്കണം. അതിനു ശേഷം നാല് അല്ലെങ്കില്‍ അഞ്ച് കൊട്ടചാണകം പച്ചിലകളുടെ മുകളില്‍ വിതറുക. തെങ്ങ് ഒന്നിന് രണ്ട് കിലോ എല്ല് പൊടി ഇതോടൊപ്പം ചേര്‍ക്കാം. പച്ചിലകളും വളവും മഴയില്‍ നഷ്ടപ്പെടാത്ത തരത്തിലാകണം തടം തയാറാക്കേണ്ടത്. മണ്ണിടല്‍ തടം തുറന്ന് വളങ്ങള്‍ ഇട്ട ശേഷം രണ്ടു മാസത്തിന് ശേഷമാണ് മണ്ണിടേണ്ടത്. ഈ സമയം കൊണ്ട് തടത്തില്‍ വീഴുന്ന മഴവെള്ളവും പച്ചിലകളും ചാണകവളവും എല്ല് പൊടിയുമെല്ലാം ചീഞ്ഞ് നല്ല വളമായിട്ടുണ്ടാവും. ഇതിന് മുകളിലേയ്ക്ക് ഒന്നോ രണ്ടോ കൊട്ട വെണ്ണീര് അഥവാ ചാരം നല്‍കാം. അതിനു ശേഷം നേരത്തെ വകഞ്ഞ് വെച്ച മണ്ണ് തടത്തില്‍ പച്ചില കമ്പോസ്റ്റിന്റെ മുകളിലേയ്ക്ക് വിതറി തടം അല്‍പ്പം ഉയര്‍ത്താം.
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
© All rights reserved | Powered by Otwo Designs
Leave a comment