ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കീട-രോഗ ബാധകള്‍ ഈ സമയത്ത് ഏറെയുണ്ടാകുക.
നല്ല മഴയും അതു കഴിഞ്ഞാല്‍ ശക്തമായ വെയിലുമാണിപ്പോള്‍ കേരളത്തിലെ പല സ്ഥലങ്ങളിലെയും അവസ്ഥ. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കീട-രോഗ ബാധകള്‍ ഈ സമയത്ത് ഏറെയുണ്ടാകുക.
ചീരയില്‍ ജലസേചനം നടത്തുമ്പോള്‍ വെളളം ഇലകളുടെ മുകളില്‍ വീഴാതെ തടത്തില്‍ ഒഴിച്ചുകൊടുക്കുക. ഇല കരിച്ചില്‍ രൂക്ഷമായാല്‍ ചാണകത്തളി (ഒരു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി അരിച്ചു തെളി എടുക്കുക) തളിച്ച് കൊടുക്കുക. കൂടാതെ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ മണ്ണില്‍ ഒഴിച്ച് കൊടുക്കുക.
വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാന്‍ 5 ശതമാനം വീര്യമുളള വേപ്പിന്‍കുരുസത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ ബാസ്സിലസ് തുറിഞ്ചിയന്‍സിസ് ഫോര്‍മുലേഷനുകള്‍ ശര്‍ക്കരകൂടി ചേര്‍ത്ത് ഉപയോഗിക്കാം.
മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കണ്ടാല്‍ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക. പച്ചക്കറികളിലെ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പച്ചക്കറിയുടെ സമ്പൂര്‍ണ്ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്കിയിട്ടില്ലെങ്കില് കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment