നല്ല പോലെ വളമിട്ട് പരിചരണം നല്‍കിയിട്ടും കായ്കള്‍ക്ക് ഭംഗിയില്ലേ...? പരിഹാരം ഇതുമാത്രം

നന്നായി വളവും പരിചരണവും നല്‍കിയിട്ടും കാര്യമില്ല, ബോറോണ്‍ ഇല്ലെങ്കില്‍ ഫലവുമില്ല.

By Harithakeralam
2025-06-21

നല്ലപോലെ വളമിട്ട് കീടങ്ങളെ ഓടിച്ചു വളര്‍ത്തിയ പച്ചക്കറിച്ചെടികളില്‍ വികൃത രൂപത്തില്‍ കായ്കളുണ്ടാകുന്നത് പലരും നേരിടുന്ന അവസ്ഥയാണ്.  വെള്ളരി, പാവല്‍, പടവലം, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും പപ്പായ, വാഴ പോലുള്ള പഴങ്ങളിലും എന്തിന് തെങ്ങിലും കവുങ്ങിലും വരെ ഈ പ്രശ്‌നമുണ്ട്. ഇതിനെല്ലാം കാരണം ഒന്നുമാത്രം, ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവ്. എത്രയധികം കറിയുണ്ടാക്കിയാലും ഒന്നോ രണ്ടോ സ്പൂണ്‍ ഉപ്പിട്ടില്ലെങ്കില്‍ രുചിയുണ്ടാകില്ലല്ലോ... അതു പോലെ തന്നെയാണ് ബോറോണിന്റെ കാര്യവും. നന്നായി വളവും പരിചരണവും നല്‍കിയിട്ടും കാര്യമില്ല, ബോറോണ്‍ ഇല്ലെങ്കില്‍ ഫലവുമില്ല.

വികൃത രൂപം, വളര്‍ച്ചാമുരടിപ്പ്

എല്ലായിനം പച്ചക്കറികളിലും പപ്പായ, വാഴ പോലുളള പഴവര്‍ഗങ്ങള്‍ക്കും നിര്‍ബന്ധമായും ബോറോണ്‍ ആവശ്യമാണ്. നമ്മുടെ മണ്ണില്‍ ബോറോണിന്റെ അളവ് കുറവുമാണ്. ബോറാക്‌സ് എന്ന പേരില്‍ ഈ സൂക്ഷ്മ മൂലകം അറിയപ്പെടും. കിലോയ്ക്ക് 100 മുതല്‍ 150 രൂപവരെയാണ് വില. ജൈവവളങ്ങളോടൊപ്പം ഇവ ഇടയ്ക്കിടെ നിര്‍ബന്ധമായും നല്‍കണം.

പ്രയോഗിക്കേണ്ട രീതി

1. പച്ചക്കറികള്‍ക്ക് നട്ട് 10 ദിവസം കഴിഞ്ഞാല്‍ ബോറോക്‌സ് നല്‍കാം. അഞ്ച് ഗ്രാം ബോറോക്‌സ്   അരകിലോ കമ്പോസ്റ്റിലോ ഉണങ്ങിപ്പൊടിഞ്ഞ ചാണകത്തിലോ ചേര്‍ത്ത് തടത്തിലിട്ട് ഇളക്കി കൊടുക്കുക. 15 ദിവസത്തെ ഇടവേളകളില്‍ ഇതാവര്‍ത്തിക്കുക.

2. പപ്പായയ്ക്ക് 10 ഗ്രാം ബോറോക്‌സ് ചാണകപ്പൊടിയോടൊപ്പം ചേര്‍ത്ത് മാസത്തിലൊരു തവണ നല്‍കുക.

3. തെങ്ങില്‍ വര്‍ഷത്തില്‍ രണ്ടു തവണ നല്‍കാം.  150 ഗ്രാം  നേരിട്ട് തടത്തിലിട്ടു കൊടുത്താല്‍ മതി.  കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും നല്‍കുന്നതാണ് നല്ലത്. കവുങ്ങിന് 50 ഗ്രാമാണിട്ടു കൊടുക്കേണ്ടത്. തേങ്ങയുടെ വലിപ്പം കുറയുക, ആകൃതിയിലുള്ള വ്യത്യാസം, അടയ്ക്കയുടെ തലപ്പ് വിണ്ടു കീറുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ബോറോണിന്റെ അഭാവം മൂലമാണ്.  

4. വാഴ നടുമ്പോള്‍ തന്നെ മറ്റു ജൈവവളങ്ങളോടൊപ്പം കുഴിയിലിട്ടു കൊടുക്കാം. ഒരു കുഴിയില്‍ 10 ഗ്രാം എന്ന തോതിലാണ് ചേര്‍ക്കേണ്ടത്. വാഴയുടെ ഇലകള്‍ ചുക്കി ചുളിഞ്ഞു പൊട്ടുന്നതിന് ഇതൊരു പ്രതിവിധിയാണ്. കുലയിലെ എല്ലാ പഴത്തിനും ഒരേ വലിപ്പം ലഭിക്കാനും ബോറോക്‌സ് നല്‍കുന്നതു സഹായിക്കും.

5. രണ്ടു ഗ്രാം ബോറോക്‌സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ചെറുനാരങ്ങയുടെ നീരും രണ്ടു തുള്ളി ഷാംപൂ കൂടി ചേര്‍ത്ത് സ്േ്രപ ചെയ്യുന്നതും നല്ല ഗുണം നല്‍കും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs