അമ്ലത്വമുള്ള മണ്ണില്‍ എല്ലുപൊടിയിലുള്ള ഫോസ്ഫറസ് രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലേക്ക് മാറുന്നതു കൊണ്ടു കേരളത്തിലെ മണ്ണില്‍ എല്ലുപൊടി നല്ല വളമാണ്.
ജൈവളങ്ങളില്‍ പ്രധാനിയാണ് എല്ലുപൊടി. പച്ചക്കറികള്‍ അടക്കമുളള എല്ലാ വിളകളും നടുമ്പോള്‍ തന്നെ തടത്തിലും ഗ്രോബാഗിലും എല്ലുപൊടി ആവിശ്യത്തിന് ചേര്‍ക്കണം. ദീര്‍ഘകാല വിളകള്‍ക്ക് പിന്നിട് ഒരോ വര്‍ഷവും നല്‍കാവുന്നതാണ്. ദീര്‍ഘകാല വിളകളായ തെങ്ങ്, കവുങ്ങ്, ജാതി, ഏലം, റംബുട്ടാന്‍, തുടങ്ങിയ ചെടികള്‍ക്ക് ഒരോവര്‍ഷവും നല്‍കുന്ന എല്ലുപൊടിയില്‍ നിന്ന് വളരാനുള്ള കരുത്ത് ലഭിക്കും.
ഫോസ്ഫറസിന്റെ കലവറ
20 ശതമാനം ഫോസ്ഫറസാണ് എല്ലുപൊടിയില്‍ അടങ്ങിയിരിക്കുന്നത്. എട്ട് ശതമാനം ഫോസ്ഫറസ് വലിയ താമസമില്ലാതെ ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലും ബാക്കിയുളളത് വളരെ സാവധാനത്തില്‍ ലഭിക്കുന്ന വിധത്തിലുമാണ്. രണ്ടാമത്തെ ഇനം നീരാവി കൊണ്ട് വേവിച്ച ശേഷം ഉണക്കിപൊടിച്ചെടുക്കുന്നതാണ്. ഇത്തരം എല്ലുപൊടിയില്‍ 22 ശതമാനം ഫോസ്ഫറസുണ്ട്. 16 ശതമാനം വലിയ താമസമില്ലാതെ ചെടികള്‍ക്കു ലഭിക്കും, ബാക്കി സാവധാനമേ കിട്ടൂ. 24 ശതമാനം നൈട്രജനാണ് എല്ലുപൊടിയിലുള്ളത്. ഇതും ചെടികള്‍ക്ക് സാവധാനമേ ലഭിക്കൂ.
കേരളത്തിലെ മണ്ണിന് അനുയോജ്യം
അമ്ലത്വമുള്ള മണ്ണില്‍ എല്ലുപൊടിയിലുള്ള ഫോസ്ഫറസ് രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലേക്ക് മാറുന്നതു കൊണ്ടു കേരളത്തിലെ മണ്ണില്‍ എല്ലുപൊടി നല്ല വളമാണ്. തുടക്കത്തില്‍ പ്രയോഗിച്ചാല്‍ മതി എന്നതാണ് എല്ലുപൊടിയുടെ പ്രധാന പ്രത്യേകത. ചെടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എല്ലുപൊടിയില്‍ നിന്നുള്ള ഗുണം ലഭിച്ചു കൊള്ളും. ഇതു ഇവയുടെ വളര്‍ച്ചയ്ക്കും കായ്ഫലം നല്‍കുന്നതിനും കരുത്തു പകരുകയും ചെയ്യും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment