ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ റിസോര്‍ട് & എന്റര്‍ടെയ്ന്‍മെന്റ് വേള്‍ഡ് ആയ ബോചെ 1000 ഏക്കറില്‍ നിന്ന് ആരംഭിച്ച് 100 കിലോമീറ്റര്‍ താണ്ടി കര്‍ണാടകയില്‍ കോണ്‍വോയ് അവസാനിക്കും.
ഇന്ത്യയിലെ ആദ്യത്തെ ആയിരം ബൈക്കുകളുടെ കോണ്‍വോയ് റാലി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റൈഡേഴ്‌സ് പങ്കെടുക്കും. 'രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ' എന്ന സാമൂഹ്യ പ്രതിബദ്ധത നടപ്പിലാക്കുന്നതിനു വേണ്ടി ബോചെ ബ്ലഡ് ഡോണേഴ്‌സ് ബാങ്ക്, ആര്‍. ഇ. ഹിമാലയന്‍ ക്ലബ്, റൈഡേഴ്‌സ് ആര്‍മി എന്നീ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബൈക്ക് റാലിയ്ക്ക് കലാംസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ് ഓര്‍ഗനൈസേഷന്‍ രക്ഷാധികാരിയായ ബോചെ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോചെ ബ്ലഡ് ഡോണേഴ്സ് ബാങ്കിന്റെ സര്‍ട്ടിഫിക്കേറ്റ് രക്തദാതാക്കള്‍ക്ക് നല്‍കുന്നതായിരിക്കും.
ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ റിസോര്‍ട് & എന്റര്‍ടെയ്ന്‍മെന്റ് വേള്‍ഡ് ആയ ബോചെ 1000 ഏക്കറില്‍ നിന്ന് ആരംഭിച്ച് 100 കിലോമീറ്റര്‍ താണ്ടി കര്‍ണാടകയില്‍ കോണ്‍വോയ് അവസാനിക്കും. ടി. സിദ്ദിഖ് (എം.എല്‍.എ.) ഷംസാദ് മരക്കാര്‍ (ജില്ല പഞ്ചായത്ത് പ്രസിഡന്റ്), കെ. ബാബു (പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി) അജേഷ് (ഡി.ടി.പി.സി. സെക്രട്ടറി), കെ. മധു (സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, വയനാട്), 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ഗിന്നസ് ജേതാവുമായ ബോചെ, നാഷണല്‍ ലെവല്‍ ടൈം ട്രയല്‍ വിന്നറായ ഹിജാസ്, മോട്ടോ വ്‌ളോഗ് ഇന്‍ഫ്ളുവന്‍സര്‍മാരായ യാസിം മുഹമ്മദ്, മുര്‍ഷിദ് ബാന്‍ഡിഡോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
റൈഡേഴ്സിന് ബോചെ 1000 ഏക്കറില്‍ ഒരു രാത്രിയിലെ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടൈം ട്രയല്‍, ട്രഷര്‍ ഹണ്ട്, ജംഗിള്‍ സഫാരി, ഡി.ജെ. നൈറ്റ്, റിമോട്ട് കണ്‍ട്രോള്‍ കാറുകളുടെ മോട്ടോ ഷോ എന്നിങ്ങനെ നിരവധി എന്റര്‍ടൈന്‍മെന്റുകള്‍ ഇതോടനുബന്ധിച്ച് ബോചെ 1000 ഏക്കറില്‍ അരങ്ങേറും. ജൂലൈ 20 ന് രാവിലെ 8 മണി മുതല്‍ റൈഡേഴ്സിനുള്ള പ്രവേശനം ആരംഭിക്കും. റൈഡേഴ്സ് റാലി സംഘടിപ്പിക്കുന്ന സാഗര്‍, സ്നേഹ എന്നീ റൈഡ് കോഓര്‍ഡിനേറ്റേഴ്സിന്റെ നേതൃത്വത്തില്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് റൈഡേഴ്സിന്റെ കോണ്‍വോയ് ആരംഭിക്കും. 8891721735 എന്ന നമ്പറില്‍ വിളിച്ചോ, www.bocheentertainments.com എന്ന വെബ്സൈറ്റിലൂടെയോ റൈഡില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ജൂലൈ 15 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment