കായ്കളുണ്ടാകാന്‍ ഏറെ ബുദ്ധിമുട്ടാണ് ഈയിനത്തിന്, അതിനാല്‍ വാണിജ്യ രീതിയില്‍ കൃഷി ചെയ്യാനൊന്നും ആരും ഈയിനത്തെ തെരഞ്ഞെടുക്കാറില്ല.
നല്ല പച്ച നിറത്തിലുള്ള പേരയ്ക്ക കണ്ടു മാത്രമേ നമുക്കു ശീലമുണ്ടാകൂ... എന്നാല്‍ ഇരുണ്ട നിറത്തിലുള്ള തൊലിയുള്ള പേരയ്ക്ക കണ്ടിട്ടുണ്ടോ...? അതാണ് ബ്ലാക്ക് ഡയമണ്ട് പേര. കറുത്ത് ഇരുണ്ട നിറത്തിലുള്ള ഈ പേരയുടെ അകക്കാമ്പിന് ചുവപ്പ് നിറമായിരിക്കും. കേരളത്തില്‍ അപൂര്‍വമായി മാത്രമേ ഇതു കാണപ്പെടാറുള്ളൂ.
ബംഗാളില്‍ നിന്നും കേരളത്തിലേക്ക്
ബംഗാളില്‍ നിന്നും ധാരാളം പേര്‍ കേരളത്തിലേക്ക് വിവിധ തൊഴിലുകള്‍ എടുക്കാനായി എത്താറുണ്ട്. ബംഗാളി ഭായിമാരെപ്പോലെ കേരളത്തിലേക്ക് എത്തിയ പേര വര്‍ഗമാണിത്. പശ്ചിമ ബംഗാളിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. ഇവിടെ നിന്നും നമ്മുടെ നാട്ടിലെ നഴ്‌സറികളിലേക്കും തൈകള്‍ എത്തി. പലരുമൊരു കൗതുകത്തിന് വേണ്ടി ബ്ലാക്ക് ഡയമണ്ട് പേര വീട്ടില്‍ നട്ടു വളര്‍ത്തുന്നുണ്ട്.
കായ്ക്കാന്‍ ബുദ്ധിമുട്ട്
കായ്കളുണ്ടാകാന്‍ ഏറെ ബുദ്ധിമുട്ടാണ് ഈയിനത്തിന്, അതിനാല്‍ വാണിജ്യ രീതിയില്‍ കൃഷി ചെയ്യാനൊന്നും ആരും ഈയിനത്തെ തെരഞ്ഞെടുക്കാറില്ല. നട്ട് വളര്‍ത്തി വളമിട്ട് കാത്തിരുന്നാലും ചിലപ്പോള്‍ സമയത്ത് കായ്കളുണ്ടായെന്നു വരില്ല.
മധുരം കുറവ്
കായ്കളുടെ പുറത്തെ തൊലിക്ക് ഇരുണ്ട നിറമാണെങ്കിലും ഉള്‍ഭാഗം നല്ല കടുത്ത ചുവപ്പ് നിറമാണ്. പഴുത്തു കഴിയുമ്പോള്‍ പുറം ഭാഗവും ചുവന്നു വരും. വലിയൊരു മധുരമില്ല, എന്നാല്‍ നല്ല കാമ്പുണ്ടാകും. കുരു വളരെ കുറവാണ് ഒരു പ്രത്യേക തരം രുചിയാണ്. തൈകള്‍ പല നഴ്‌സറികളിലും ലഭ്യമാണ്, 1200 മുതല്‍ 1600 രൂപവരെ വിലയുണ്ട്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment