കിലോയ്ക്ക് 40 മുതല്‍ 70 രൂപവരെയാണ് പാവയ്ക്കയുടെ ഇപ്പോഴത്തെ വില. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നേടാം.
പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത് കുറച്ചു പ്രയാസമുളള കാര്യമാണ്. കിലോയ്ക്ക് 40 മുതല്‍ 70 രൂപവരെയാണ് പാവയ്ക്കയുടെ ഇപ്പോഴത്തെ വില. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നേടാം.
1. പ്രീതി, പ്രിയങ്ക എന്നീ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് നല്ലതാണ്. ഇവ തെരഞ്ഞെടുത്ത് നട്ടാല്‍ കീടരോഗ ബാധ കുറവായിരിക്കും.
2. അടിവളം നന്നായി നല്‍കിവേണം പാവയ്ക്ക വിത്തിടാം. എല്ലുപൊടി, ചാണകപ്പൊടി എന്നിവയിട്ട് മണ്ണിളക്കണം, എന്നിട്ട് വിത്ത് നടാം. അര ഇഞ്ച് ആഴത്തില്‍ കുഴിയുണ്ടാക്കി വേണം വിത്തിടാന്‍. തുടര്‍ന്ന് നനയ്ക്കുക.
3. കൃത്യ സമയത്ത് പന്തലിട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്, എന്നാല്‍ മാത്രമേ നല്ല പോലെ വളര്‍ന്ന് പൂത്ത് കായ്ക്കൂ. വള്ളി വീശി തുടങ്ങിയാല്‍ ഉടനെ പന്തലിടണം. 68 അടി ഉയരത്തില്‍ വലയിട്ടു കൊടുക്കുന്നതും നല്ലതാണ്.
4. പന്തലിലേക്ക് കയറാന്‍ തുടങ്ങിയാല്‍ ആഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കാം. പച്ചത്തുള്ളന്‍, മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടിയെ സംരക്ഷിക്കും.
5. പ്രൂണിങ് നല്ല പോലെ ചെയ്താല്‍ കായ്കളും നന്നായി ഉണ്ടാകും. 2-3 അടി നീളമുള്ള ശാഖകളുടെ അഗ്രഭാഗങ്ങള്‍ മുറിക്കുക.
6. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ സ്ഥലത്തിനു ചുറ്റും പൂച്ചെടികള്‍ കൂടി നടുക. എന്നാല്‍ തേനീച്ചകള്‍ കൂടുതലായി എത്തി പരാഗണം കൃത്യമായി നടക്കും. പൂക്കളെല്ലാം നല്ല പോലെ കായ്കളായി മാറാനിതു സഹായിക്കും.
7. കായ് പിടിക്കാന്‍ തുടങ്ങിയാല്‍ അവയെ പേപ്പര്‍ കൊണ്ടു പൊതിഞ്ഞു സംരക്ഷിക്കാം. കീടങ്ങളില്‍ നിന്നു പാവയ്ക്കയെ ഇതു സഹായിക്കും.
8. പച്ചില, പച്ചച്ചാണകം തുടങ്ങിയവ ഉപയോഗിച്ചുള്ള ജൈവ സ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കുക. നല്ല പോലെ കായ്കളുണ്ടാകാനിതു സഹായിക്കും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില് ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment