രോഗപ്രതിരോധം ശക്തമാക്കും, കാഴ്ച ശക്തി വര്‍ധിക്കും, ദഹനം എളുപ്പമാകും; മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍

രുചിയിലും ഗുണത്തിലും മാമ്പഴത്തെ കഴിഞ്ഞേ മറ്റുള്ളവ വരൂ.

By Harithakeralam
2025-06-29

മാമ്പഴത്തിന്റെ സീസണ്‍ ആണിപ്പോള്‍ ഇന്ത്യയില്‍. കേരളത്തില്‍ സീസണ്‍ ഏതാണ്ട് അവസാനിച്ചുവെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മാമ്പഴം നമ്മുടെ വിപണിയില്‍ എത്തുന്നുണ്ട്. രുചിയിലും ഗുണത്തിലും മാമ്പഴത്തെ കഴിഞ്ഞേ മറ്റുള്ളവ വരൂ.

1.  വിറ്റാമിന്‍ സി, എ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടെ ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം ശക്തമാകും.

2. വിറ്റാമിന്‍ എ കൂടുതലായി അടങ്ങിയിട്ടുള്ള മാമ്പഴം കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും, വരണ്ട കണ്ണുകള്‍ തടയാനും സഹായിക്കുന്നു.  വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ മാമ്പഴം കഴിക്കുന്നതു സഹായിക്കും.

3. മാമ്പഴത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ സംരക്ഷിക്കാനും യുവത്വമുള്ളതാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.

4. മാമ്പഴത്തില്‍ കാണപ്പെടുന്ന ദഹന എന്‍സൈമുകള്‍ ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ഇവയിലെ ഉയര്‍ന്ന നാരുകളുടെ അളവ് ആരോഗ്യകരവും സന്തുലിതവുമായ ഒരു കുടല്‍ മൈക്രോബയോം നിലനിര്‍ത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

5.  പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ മാമ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് സ്ഥിരമാക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനും സഹായിക്കും.

6.  ആന്റിഓക്‌സിഡന്റുകളും നാരുകളും എല്‍ഡിഎല്‍ അഥവാ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തക്കുഴലുകളെ വീക്കത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

7. ബി വിറ്റാമിനുകള്‍, പ്രത്യേകിച്ച് ബി6 എന്നിവയാല്‍ സമ്പുഷ്ടമായ മാമ്പഴം, മാനസികാവസ്ഥയെ സന്തുലിതമാക്കുകയും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs