തടി കുറയ്ക്കും ദഹനം മെച്ചെപ്പെടുത്തും; പതിവാക്കാം പടവലം

വിറ്റാമിന്‍ A, B, ഇ, നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ് എന്നിവ ധാരാളമിതില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറച്ചു മാത്രമേയുള്ളൂ.

By Harithakeralam
2025-12-16

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ പച്ചക്കറിയാണ് പടവലം. എന്നാല്‍ പുതിയ തലമുറയ്ക്ക് പടവലം കൊണ്ടുള്ള വിഭവങ്ങളോട് വലിയ താത്പര്യമില്ലെന്നതാണ് സത്യം. അടുക്കള ഭാഗത്ത് വെറുതെ കാടുകയറി വളരുന്ന പടവലം പഴമക്കാരുടെ ഓര്‍മയിലുണ്ടാകും. എന്നാലിന്ന് നീളം കുറഞ്ഞ ഹൈബ്രിഡ് ഇനങ്ങളാണ് വിപണിയിലുള്ളത്. വെണ്ടയും ഇടയ്ക്ക് പച്ച നിറവുമുള്ള ഇത്തരം ഇനം പടവലം നല്ല പോലെ കായ്ക്കുകയും ചെയ്യും. വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരെല്ലാം കുഞ്ഞന്‍ ഇനമാണ് തെരഞ്ഞെടുക്കുന്നത്. സമ്മിശ്ര രുചിയുള്ള പടവലം കറിവച്ചും ജ്യൂസായുമ്ലെല്ലാം ഉപയോഗിക്കാം.  വിറ്റാമിന്‍ A, B, ഇ, നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ് എന്നിവ ധാരാളമിതില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറച്ചു മാത്രമേയുള്ളൂ.

1. ഭാരം കുറയ്ക്കാന്‍: ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഫുഡാണ് പടവലം. ധാരാളം നാരുകളും ഉയര്‍ന്ന തോതില്‍ ജലാംശവും ഇതില്‍ അടങ്ങിയിരിക്കുന്നു. കുറഞ്ഞ കലോറി മാത്രമാണുള്ളത്. ഇതനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

2. ദഹന സുഗമമാക്കും: മലബന്ധം, ഗ്യാസ്, വയറുവേദന എന്നിവ പരിഹരിക്കാന്‍ പടവലം പതിവായി കഴിക്കാം. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനം സുഗമമാക്കി വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

3. ഷുഗര്‍ നിയന്ത്രിക്കും: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും.  പ്രമേഹമുള്ളവര്‍ക്ക് ഇടയ്ക്ക് പടവലം ജ്യൂസ് കുടിക്കുന്നതു നല്ലതാണ്.

4. രോഗപ്രതിരോധം: വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ ശരീരത്തിന് രോഗ പ്രതിരോധ ശേഷി നല്‍കും.  

5. പനി കുറയ്ക്കാന്‍: പനിയുള്ള സമയത്ത് പാടവലങ്ങ ജ്യൂസ് കുടിച്ചു നോക്കൂ. പനിയും തുടര്‍ന്നുള്ള  അസ്വസ്ഥതകളും കുറയും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs