ആറു മാസം വരെ വാടാത്ത പൂക്കള്‍; ബാല്‍ക്കണിയിലും മുറ്റത്തും വളര്‍ത്താം - അഴക് ഏറെയുള്ള ബൊഹീനിയ

വള്ളിച്ചെടിയായും കുറ്റിച്ചെടിയായും വളര്‍ത്താവുന്ന ബൊഹീനിയ നമ്മുടെ വീട്ടുമുറ്റത്തെ ഏറെ സുന്ദരമാക്കി മാറ്റും.

By Harithakeralam
2025-06-29

ഒരിക്കല്‍ പൂത്താല്‍ ആറ്മാസം വരെ വാടാതെ നില്‍ക്കുന്ന പൂക്കള്‍... അതും ഒരു ചെടിയില്‍ മൂന്നു നിറത്തിലുള്ള പൂക്കള്‍ കുലകളായി ഉണ്ടാകും. കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ചെടിയായ ബൊഹീനിയയെക്കുറിച്ചാണ് പറയുന്നത്. വള്ളിച്ചെടിയായും കുറ്റിച്ചെടിയായും വളര്‍ത്താവുന്ന ബൊഹീനിയ നമ്മുടെ വീട്ടുമുറ്റത്തെ ഏറെ സുന്ദരമാക്കി മാറ്റും.

ഹോങ്കോങ് ഓര്‍ക്കിഡ് എന്നും ബൊഹീനിയയ്ക്ക് പേരുണ്ട്,  ഹോങ്കോങ്ങിന്റെ ദേശീയ പുഷ്പവും ഇതാണ്.  ഇതിന് വലിയ കട്ടിയുള്ള ഇലകളാണ് മറ്റൊരു പ്രത്യേകത. നമ്മുടെ കുരുമുളക്, വെറ്റില എന്നിവയോട് സാമ്യമുള്ളതാണ് ഇലകള്‍. മഞ്ഞ നിറത്തിലാണ് ആദ്യം പൂക്കളുണ്ടാകുക, ഇവ പിന്നീട് ഡാര്‍ക്ക് നിറത്തിലേക്ക് മാറും, പിന്നെ ചുവപ്പാകും. ഇതാണ് മൂന്നു നിറത്തിലുള്ള പൂക്കളുണ്ടാകുമെന്നു പറയുന്നത്. നവംബര്‍ ആദ്യം മുതല്‍ മാര്‍ച്ച് അവസാനം വരെ പൂക്കളുണ്ടാകും.

വള്ളിച്ചെടിയായി പടര്‍ത്തിയും ചട്ടിയില്‍ വെട്ടിയൊതുക്കി കുറ്റിച്ചെടിയായും ഇതിനെ വളര്‍ത്താം. എന്നാല്‍ വള്ളിച്ചെടിയായി പടര്‍ത്തുന്നതാണ് നല്ലത്. പൂക്കള്‍ ധാരാളമുണ്ടാകാന്‍ വള്ളിച്ചെടിയായി വളര്‍ത്തുന്നതാണ് നല്ലത്. ഫഌറ്റുകളിലെ ബാല്‍ക്കണിയിലും ടെറസിലുമെല്ലാം നടാന്‍ പറ്റിയ ചെടിയാണിത്. പൂക്കള്‍ മാസങ്ങളോളം നിലനില്‍ക്കുമെന്നതിനാല്‍ വീടിനും കെട്ടിടത്തിനുമെല്ലാം നല്ല ഭംഗിയായിരിക്കും.

വെയില്‍ ധാരാളം ലഭിക്കുന്ന സ്ഥലം വേണം നടാനായി തെരഞ്ഞെടുക്കാന്‍. പൂക്കളുണ്ടാകാന്‍ വെയില്‍ നിര്‍ബന്ധമാണ്. ഇതിനൊപ്പം ഇടയ്ക്ക് ജൈവവളങ്ങളും നല്‍കാം. ഉണങ്ങിയ ചാണകപ്പൊടി, കരിയില കമ്പോസ്റ്റ് എന്നിവ നല്‍കിയാല്‍ നല്ല പോലെ പൂക്കളുണ്ടാകുന്നതായി വളര്‍ത്തുന്നവര്‍ അഭിപ്രായപ്പെടാറുണ്ട്. എക്‌സോട്ടിക് ചെടികളുടെ വിഭാഗത്തിലാണ് ബൊഹീനിയ ഉള്‍പ്പെടുന്നത്. ഇതിനാല്‍ തൈകള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. എന്നാലും പല നഴ്‌സറികളിലും ഇവ ഇപ്പോള്‍ വില്‍പ്പനയ്ക്കുണ്ട്.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs