വാഴയ്ക്ക് കുറുനാമ്പ് രോഗമാണ് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നത്. തെങ്ങില്‍ ചെമ്പന്‍ ചെല്ലിയുടെ ആക്രമണം കേരളമെങ്ങും രൂക്ഷമാണ്.
നിലവില്‍ കര്‍ഷകര്‍ക്ക് നല്ല ലാഭം നേടിക്കൊടുക്കുന്ന വിളകളാണ് നേന്ത്രപ്പഴവും തെങ്ങും. കേരളത്തില്‍ ഇവയുടെ ഉത്പാദനം വളരെക്കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമെന്നതാണ് സത്യം. എന്നാല്‍ രോഗങ്ങളും കീടങ്ങളും നല്ല പോലെ ഈ രണ്ടു വിളകളെയും ആക്രമിക്കുന്നുണ്ട്. വാഴയ്ക്ക് കുറുനാമ്പ് രോഗമാണ് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നത്. തെങ്ങില്‍ ചെമ്പന്‍ ചെല്ലിയുടെ ആക്രമണം കേരളമെങ്ങും രൂക്ഷമാണ്. ഇതിനാല്‍ ഉള്ള ഉത്പാദനം പോലും കുഴപ്പത്തിലാണ്. ഇവയെ തുരത്താന്‍ തോട്ടത്തില്‍ ഉടനെ സ്വീകരിക്കേണ്ട കാര്യങ്ങള്‍.
1. വാഴയ്ക്ക് കുറുനാമ്പുരോഗം വരുത്തുന്ന വൈറസുകളെ പരത്തുന്ന ചെറുകീടങ്ങളെ നശിപ്പിക്കാന്‍ വേപ്പെണ്ണ വെളുത്തുള്ളി സോപ്പുമിശ്രിതം ഒരാഴ്ച ഇടവിട്ട് രണ്ടു തവണ തളിക്കാം.
2. നിമാവിരബാധ, കരിക്കിന്‍കേട് എന്നിവ ഒഴിവാക്കാന്‍ വേപ്പിന്‍പിണ്ണാക്ക് വാഴയുടെ ചുവട്ടിലിട്ടു കൊടുക്കാം.
3. തടതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത കീടനാശിനി 46 മി.ലി ഒരു ലിറ്റര്‍ വെളളത്തിലെന്ന കണക്കിന് 5-ാം മാസം മുതല്‍ ഓരോമാസവും തടിയില്‍ സ്‌പ്രേ ചെയ്യുകയും ഇലക്കവിളുകളില്‍ ഒഴിക്കുകയും ചെയ്യുക.
4. ഇലക്കവിളുകളില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് ഇട്ടുകൊടുക്കുന്നതും നല്ലതാണ്.
1. തെങ്ങിന് നന തുടരണം. തെങ്ങിന്റെ തടത്തില്‍ ചപ്പുചവറുകളിട്ട് നന്നായി പുതയിടാന്‍ ശ്രദ്ധിക്കണം.
2. തടത്തില്‍ തൊണ്ട് അടുക്കുന്നതും തെങ്ങൊന്നിന് 25 കി.ഗ്രാമെന്ന തോതില്‍ ചകിരിച്ചോറ് തടത്തില്‍ നിരത്തുന്നതും ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കും.
3. ചെമ്പന്‍ ചെല്ലിയുടെ ഉപദ്രവം ഇപ്പോള്‍ ഉണ്ടാകാം. തടിയില്‍ സുഷിരങ്ങളും അതിലൂടെ ചണ്ടി പുറത്തു വരുന്നതുമാണ് ലക്ഷണം. ഇതിന്റെ നിയന്ത്രണത്തിനായി മണലും, വേപ്പിന്‍ പിണ്ണാക്കും തുല്യഅളവില്‍ ചേര്‍ത്ത് ഇലക്കവിളുകളില്‍ ഇട്ടുകൊടുക്കാം.
4. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെങ്ങിന്റ മണ്ട നന്നായി വൃത്തിയാക്കിയശേഷം ഇമിഡാക്ലോപ്രിഡ് 1 മി. ലി ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ ഇലക്കവിളുകളിലൂടെ ഒഴിച്ചുകൊടുക്കാം.
നിലവില്‍ കര്‍ഷകര്‍ക്ക് നല്ല ലാഭം നേടിക്കൊടുക്കുന്ന വിളകളാണ് നേന്ത്രപ്പഴവും തെങ്ങും. കേരളത്തില്‍ ഇവയുടെ ഉത്പാദനം വളരെക്കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമെന്നതാണ് സത്യം. എന്നാല്‍ രോഗങ്ങളും കീടങ്ങളും നല്ല…
അടുക്കളയിലെ അവശിഷ്ടങ്ങള്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വളമാക്കാം. ഇങ്ങനെയുള്ള നിരവധി വളങ്ങള്‍ നാം തയാറാക്കാറുണ്ട്. ദ്രാവകരൂപത്തില്‍ തയാറാക്കുന്ന ചില ഉത്തേജക ലായനികളെ കുറിച്ചാണ് ഇത്തവണ…
ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഈ കാലാവസ്ഥയില്‍ ഇലകളെ ആക്രമിക്കുന്ന കീടങ്ങളുടെ ശല്യം രൂക്ഷമായിരിക്കും. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍…
നല്ല വെയിലത്തും മികച്ച വിളവ് തരുന്ന പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം…
പച്ചക്കറികളും ഫല വര്‍ഗങ്ങളും നന്നായി കായ്ക്കുന്ന കാലമാണെങ്കിലും കീടങ്ങളുടെ ആക്രമണവുമിപ്പോള് രൂക്ഷമാണ്. പയര്‍, തക്കാളി, പാവല്‍, വഴുതന, കുരുമുളക് പോലുള്ള വിളകളില്‍ വലിയ തോതില്‍ വെളളീച്ച ആക്രമണമുണ്ടെന്നാണ്…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്നവയാണ് വഴുതന വര്‍ഗ വിളകള്‍. തക്കാളി,പച്ചമുളക്, വഴുതന എന്നിവ നാം സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറികളുമാണ്. എന്നാല്‍ ബാക്റ്റീരിയല്‍ വാട്ടം ഇവയെ സ്ഥിരമായി ആക്രമിക്കും. പലപ്പോഴും…
കാലാവസ്ഥ മികച്ചതായതിനാല്‍ പച്ചക്കറികള്‍ നല്ല പോലെ വളര്‍ന്നു പൂത്ത് കായ്ക്കുന്നുണ്ടാകും. എന്നാല്‍ പൂ കൊഴിച്ചില്‍ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഉച്ച സമയത്തുള്ള കടുത്ത ചൂട് ഇതിന് ആക്കം കൂട്ടുന്നു.പയര്‍,…
അടുക്കളയില്‍ നിന്ന് നാം ദിവസവും ഒഴിവാക്കുന്ന മുട്ടത്തോട് ചായ ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് ഉദകുന്ന നല്ല ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം.നൈട്രജന്‍, ഫോസ്ഫറസ്…
© All rights reserved | Powered by Otwo Designs
Leave a comment