ബേക്കിങ് സോഡ, വേപ്പെണ്ണ, ലിക്വിഡ് സോപ്പ് എന്നിവയാണ് ഈ ജൈവകീടനാശിനി തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.
പച്ചക്കറിക്കൃഷിയുടെ അന്തകന്‍മാരാണ് മീലി മൂട്ടയും വെളളീച്ചയും. കേരളത്തിലെ മാറി വരുന്ന കാലാവസ്ഥയില്‍ ഇവയുടെ ആക്രമണം രൂക്ഷമാണ്. നമ്മുടെ വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന പച്ചക്കറികളെയും മീലി മൂട്ടയും വെള്ളീച്ചയും വെറുതെ വിടില്ല. ബേക്കിങ് സോഡ ഉപയോഗിച്ച് ഇവയെ നിഷ്പ്രയാസം ഓടിക്കാം.
ബേക്കിങ് സോഡ, വേപ്പെണ്ണ, ലിക്വിഡ് സോപ്പ് എന്നിവയാണ് ഈ ജൈവകീടനാശിനി തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന കുപ്പിയിലേക്ക് ഇടുക. തുടര്‍ന്ന് അഞ്ച് മില്ലി വീതം വേപ്പെണ്ണയും ലിക്വിഡ് സോപ്പും ഇതിലേക്ക് ഒഴിച്ചു നല്ല പോലെ കുലുക്കുക. തുടര്‍ന്ന് ഒരു ലിറ്റര്‍ വെള്ളം കുപ്പിയില്‍ നിറച്ചു നല്ല പോലെ വീണ്ടും കുലുക്കുക. ഇനി സ്പ്രേയര്‍ ഫിറ്റ് ചെയ്ത് പ്രയോഗിക്കാം.
മീലി മൂട്ട, വെള്ളീച്ച എന്നി ചെടികളില്‍ എവിടെയാണോ പറ്റിപ്പിടിച്ചത് ആ സ്ഥലത്ത് വേണം പ്രയോഗിക്കാന്‍. ഇവയുടെ മേലെ നല്ല പോലെ സ്പ്രേ ചെയ്തു കൊടുക്കുക. അതിരാവിലെയും വൈകിട്ടോ വേണം ഈ കീടനാശിനി പ്രയോഗിക്കാന്‍. ചൂടുള്ള അല്ലെങ്കില്‍ വെയിലുള്ള സമയത്ത് ഒരിക്കലും ചെടികളില്‍ തളിക്കരുത്. ഇലകള്‍ വാടിപ്പോകാനിതു കാരണമാകും. മൂന്നു ദിവസത്തെ ഇടവേളകളില്‍ ഇവ ചെടികളില്‍ തളിക്കണം. അടുക്കളത്തോട്ടത്തില്‍ കുറച്ചു പച്ചക്കറികളും പഴച്ചെടികളും വളര്‍ത്തുന്നവര്‍ക്കുള്ള മാര്‍ഗമാണിത്. വലിയ അളവില്‍ കൃഷി ചെയ്യുന്ന ഇടങ്ങളില്‍ ഈ ലായനി മാത്രം പ്രയോഗിക്കുന്നതു ഫലം കാണാന്‍ സാധ്യതയില്ല.
വേരുതീനിപ്പുഴു, തടതുരപ്പന്, മാണവണ്ട്, കായ്തുരപ്പന് പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്ഷകര്ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില് നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള് അല്പ്പമൊന്നു ജീവന് വച്ചു നില്ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്ക്കാലമായതിനാല് ദിവസവും കുറച്ചു പഴങ്ങള് കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള് മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള് നിര്ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment